Voice of Truth

കുമ്മനത്തെയും കണ്ണന്താനത്തെയും വെട്ടി മുരളീധരൻ കേന്ദ്രമന്ത്രി

ന്യൂ ഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരൻ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനത്തെയും  കുമ്മനം രാജശേഖരനെയും കടത്തി വെട്ടിയാണ് വി മുരളീധരൻ മോഡി  മന്ത്രിസഭയിലേക്കെത്തുന്നത്. 

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് വി മുരളീധരൻ.ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരൻ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിൽ നിന്ന് വി മുരളീധരൻ രാജ്യസഭയിലേക്ക് എത്തിയത് .

കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ് അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ ഇതുവരെ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിരിക്കുന്നത് എന്നാണ് വിവരം.എന്നാൽ മന്ത്രി സ്ഥാനം പരിഗണിച്ച കുമ്മനത്തെ  ഇന്ന് ഡൽഹിയിലേക്ക് വീളിപ്പിച്ചിരുന്നു. എന്നാൽ എന്നാൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചല്ല, സാധാരണ പ്രവര്‍ത്തകനായി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ വന്നതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നേരത്തേ മിസോറം ഗവർണർ സ്ഥാനം രാജി വച്ചാണ് കുമ്മനം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചത്. വിജയസാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന മണ്ഡലത്തിൽ പക്ഷേ, ഒന്നരലക്ഷത്തോളം ഭൂരിപക്ഷത്തിന് ശശി തരൂരിനോട് തോറ്റു.വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ് മന്ത്രി പദവിയെന്നുമാണ് വി മുരളീധരന്‍റെ പ്രതികരണം.

Leave A Reply

Your email address will not be published.