Voice of Truth

വി മുരളീധരന് ലഭിക്കുന്നത് വിദേശകാര്യ വകുപ്പ് സഹമന്ത്രി സ്ഥാനം. കേരളത്തെ സംബന്ധിച്ച് നിർണ്ണായകമായ നേട്ടം?

വി മുരളീധരൻ വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി, സ്ഥാനമേൽക്കുന്നത് കേരളത്തിന് ഗുണം ചെയ്‌തേക്കും. ആദ്യമായി മന്ത്രിസ്ഥാനത്തേയ്ക്ക് വരുന്ന ഒരാൾ എങ്കിലും, വളരെ പ്രധാനപ്പെട്ട ഒരു വകുപ്പ് തന്നെ അദ്ദേഹത്തിന് നൽകിയിരിക്കുന്നത് കേരളത്തോടുള്ള പരിഗണന തന്നെയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് അദ്ദേഹത്തിൻറെ കടന്നുവരവ് വലിയ പ്രയോജനമാകും. കേരളത്തിൽ നിന്നുള്ള വളരെ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് താൻ പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. എക്കാലവും, പ്രവാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളെ കേരളം അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻറെ മന്ത്രിസ്ഥാനത്തെ ഏവരും വലിയ പ്രതീക്ഷയോടെ കാണുന്നു.

Leave A Reply

Your email address will not be published.