ഹൈദരാബാദ് നൈസാമായിരുന്ന മിർ ഒസ്മാൻ അലി ഖാൻ വിഭജനകാലത്ത് പാകിസ്ഥാന്റെയോ ഇന്ത്യയുടേയോ ഭാഗത്ത് ചേരാൻ തയ്യാറായിരുന്നില്ല. അതിനാൽ, 1948ൽ നൈസാം പുതുതായി രൂപംകൊണ്ട പാകിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മീഷ്ണറുടെ അക്കൗണ്ടിലേക്ക് 10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങും നിക്ഷേപിക്കുകയായിരുന്നു.
ആ നിക്ഷേപം പിന്നീട് 3.5 കോടി പൗണ്ട് അഥവാ, മുന്നൂറ് കോടി രൂപയായി വളർന്നു. ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ നൈസാമിന്റെ പിന്തുടർച്ചക്കാർ തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചു. പണം തങ്ങളുടേതാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം.
അങ്ങനെ പാകിസ്ഥാൻ ഹൈക്കമ്മീഷ്ണർ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റിയ തുക ഹൈദരാബാദിന് നൽകിയ ആയുധത്തിന്റെ തുകയാണിതെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പാകിസ്ഥാന്റെ വാദം ലണ്ടൻ കോടതി തള്ളി.
നൈസാമിന്റെ പിന്തുടർച്ചക്കാരനായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യൻ സർക്കാരിനോടൊപ്പം ചേർന്ന് നടത്തിയ നിയമ പോരാട്ടമാണ് ഫലം കണ്ടത്.