Voice of Truth

ബഹിരാകാശ നിലയത്തിൽ സാനിധ്യം അറിയിക്കുന്ന 19-ാമത്തെ രാജ്യമായി യുഎഇ. എമിറേറ്റ്സിന്റെ ആദ്യ ബഹിരാകാശ യാത്രികൻ തിരിച്ചെത്തി

കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നും കഴിഞ്ഞയാഴ്ച പുറപ്പെട്ട യുഎഇയുടെ പ്രധാനം ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരി തിരികെയെത്തി. കസഖ് സ്ഥാനിലെ ചെസ്ഗാസ്ഗേനിൽ യുഎഇ സമയം ഉച്ചകഴിഞ്ഞ് 2.29നാണ് അദ്ദേഹം പറന്നിറങ്ങിയത്. 

എട്ട് ദിവസത്തെ ബഹിരാകാശ ഗവേഷണത്തിനു ശേഷമാണ് ഹസ മടങ്ങിയെത്തിയത്. റഷ്യൻ കമാൻഡർ അലക്സി ഒവ്ചിനിൻ, അമേരിക്കയുടെ നിക് ഹേഗ് എന്നിവർക്കൊപ്പമായിരുന്നു ഹസയുടെ തിരിച്ചുവരവ്. സെപ്തംബർ 25ന് വൈകിട്ട് 5.57നാണ് ഹസ്സയും സഹയാത്രികനായ റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരും ബഹിരാകാശത്തേക്കു യാത്രയായത്. 

യുഎഇ വൈസ് പ്രസിഡന്റ് 2017ലാണ് തങ്ങളുടെ ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശ സഞ്ചാരികളാകാൻ തയ്യാറുള്ളവരെ ക്ഷണിച്ചതോടെ നിരവധി അപേക്ഷകളെത്തി. ഇതിൽ നാലുപേരെ ഷോട്ട് ലിസ്റ്റ് ചെയ്തു. ഇതിൽനിന്നും രണ്ടുപേരെ തെരഞ്ഞെടുത്തു. അൽ മൻസൂരിയും സുൽത്താൻ അൽ നയാദിയുമായിരുന്നു രണ്ടുപേർ. അതിൽ മൻസൂരിക്കാണ് ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ലഭിച്ചത്.

Leave A Reply

Your email address will not be published.