Voice of Truth

ഫ്ലിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായ വീട്ടമ്മ. വരുമാനം മാസം എട്ടുലക്ഷം!

വീട്ടിൽ ഒതുങ്ങിക്കൂടിയിരുന്ന അനേകം വീട്ടമ്മാര്‍ ഇ കൊമേഴ്‌സിന്റെ വരവോടെ പുതിയ ചുവടുകളിലേക്ക് പ്രവേശിച്ചു. പലരും ഈ രംഗത്ത് വിജയവും കൊയ്തു തുടങ്ങി. വനിത സംരംഭകര്‍ക്ക് പൂക്കാലമാണ് ഇകൊമേഴ്‌സ് സമ്മാനിക്കുന്നതെന്ന് പറയാം. നിരവധി വനിതകള്‍ തങ്ങളുടെ ഉത്പങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ് വരുമാനം കൊയ്യാനാരംഭിച്ചു.

ഹരിയാനയില്‍ നിന്നുള്ള റിതു കൗഷിക് എന്ന വീട്ടമ്മ ഓണ്‍ലൈനില്‍ ബാഗ് വിറ്റ് ഒരു മാസം നേടുന്നത് എട്ടുലക്ഷം രൂപ വരെയാണ്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സത്യമാണിത്. ഫ്‌ളിപ്പ് കാര്‍ട്ടിലെ ടോപ് സെല്ലര്‍മാരിലൊരാളാണ് റിതു.

16-ാം വയസ്സില്‍ കല്യാണം കഴിഞ്ഞെങ്കിലും കുട്ടികളെ നോക്കി വീട്ടിലിരിക്കാന്‍ റീതു തയാറായില്ല. ഭര്‍ത്താവിന്റെ പിന്തുണയുംകൂടി കിട്ടിയതോടെ ഡിഗ്രിപഠനം പൂര്‍ത്തിയാക്കി. പിന്നെ ചെറുപ്പത്തിലെ തന്റെ പാഷനായ ബാഗ് നിര്‍മ്മാണത്തിലേക്കിറങ്ങുകയായിരുന്നു. ഒപ്പം ഭര്‍ത്താവിന്റെ സഹായത്തോടെ ക്മ്പ്യൂട്ടര്‍ പരിജ്ഞാനവും സ്വായത്തമാക്കി.

ബാഗ് ബിസ്‌നസ്സിലേക്ക് കടപ്പോള്‍ പലരും ആദ്യം വിലക്കിയെങ്കിലുംം റിതു അതിനൊന്നും ചെവികൊടുത്തില്ല. അയല്‍ക്കാരായ പലരും ഓണ്‍ലൈനില്‍ സ്ഥിരം ഷോപ്പിംഗ് ചെയ്യുന്നത് കണ്ടതോടെയാണ് തന്റെ ഹാന്‍ഡ്ബാഗുകളും റീതു ഓണ്‍ലൈനില്‍ വിറ്റാലെന്താണ് എന്ന് ചിന്തിച്ചത്.

31-ാം വയസ്സില്‍ തുടങ്ങിയതാണ് റിതുപാല്‍ കളക്ഷന്‍സ്. അത് വന്‍ഹിറ്റായി മാറുകയായിരുന്നു. ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പ് കാര്‍ട്ട് അവര്‍ക്ക് നല്‍കുകയും ചെയ്തു. ആവശ്യമായ സാമ്പത്തികം ഭര്‍ത്താവും നൽകി. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒരു ലക്ഷം രൂപയാണ് വരുമാനം നേടിയത്. ഇന്ന് ഏഴുമുതല്‍ എട്ടുലക്ഷം വരെ മാസം ഈ വീട്ടമ്മ സമ്പാദിക്കുന്നു. തന്റെ പാഷന്‍ ബിസിനസ്സ് ആക്കി മാറ്റിയാണ് ടോപ് സെല്ലറായതെന്നാണ് ഈ വീട്ടമ്മയുടെ വാക്കുകള്‍.

Leave A Reply

Your email address will not be published.