കാലിഫോർണിയയിലെ പാലോ ആൾട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി,വാഹന നിർമ്മാണ കമ്പനിയാണ് ടെസ്‌ല. ഇതിന്റെ സ്ഥാപകരിൽ ഒരാളായ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായാ ഈലോൺ മസ്ക് ഈ കഴിഞ്ഞ ബുധനാഴ്ച അവതരിപ്പിച്ച “Cyber Truck” എന്ന പിക്കപ്പ് ട്രക്ക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒറ്റനോട്ടത്തിൽ ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ വാഹനം പോലെ തോന്നിക്കുന്ന ട്രക്ക്, ഒരു പ്രോട്ടോടൈപ്പ് അല്ല, നിരത്തുകളിൽ ഇറക്കാൻ തന്നെ രൂപകൽപന ചെയ്യ്ത , തികച്ചും അസാധാരണമായ ഒരു മോഡൽ ആണ്. ടെസ്ല ഇത് ആദ്യമായല്ല വാഹനപ്രേമികളെ ഞെട്ടിക്കുന്നത്, അവരുടെ ഓട്ടോ ഡ്രൈവ് കാറുകൾ, വാഹന-ഡ്രൈവിംഗ്-ഡിസൈൻ സങ്കല്പങ്ങളെ തികച്ചും തിരുത്തി എഴുതിയത് നാം എല്ലാവരും കഴിഞ്ഞ വർഷങ്ങളിൽ കണ്ടതാണ്.
എസിംഗിൾ മോട്ടോർ RWD, ഡ്യൂവൽ മോട്ടോർ AWD, ട്രൈ മോട്ടോർ AWD, എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് സൈബർ ട്രക്കിനുള്ളത്. വില യഥാക്രമം $39,900 – $49,900 – $69,900.
7000 ഡോളറിന് ഫുൾ ഓട്ടോ സെല്ഫ് ഡ്രൈവിംഗ് ഓപ്ഷൻ ഘടിപ്പിക്കാവുന്നതാണ്.
വാഹനം അൾട്രാ ഹാർഡ് സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്.
ടെസ്ല സൈബർ ട്രക്കിന്റെ ട്രൈ മോട്ടോർ വേരിയന്റിന്ന് 0-60 MPH എത്താൻ 2.9 സെക്കന്റുകൾക്ക് താഴെ മാത്രം മതി. ഇതിൽ സോളാർ പവർ സംവിധാനവുമുണ്ട്.
Specs
- 0-60 MPH<2.9 SECONDS
- RANGE 500+ MILES (EPA EST.)
- DRIVE TRAIN TRI MOTOR ALL-WHEEL DRIVE
- STORAGE 100 CU FT
- VAULT LENGTH 6.5 FT
- TOWING CAPACITY 14,000+ LBS
- AUTO PILOT STANDARD
- ADAPTIVE AIR SUSPENSION STANDARD
- GROUND CLEARANCE UP TO 16″
- APPROACH ANGLE 35 DEGREES
- DEPARTURE ANGLE 28 DEGREES
ഈലോൺ മസ്ക് വാഹനത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന സമയത്തു തികച്ചും യാദർശ്ചികമായി ഒരു സംഭമുണ്ടായി, ഈ ട്രക്കിന്റെ ഗ്ലാസിന്റെ ഉറപ്പു കാണികൾക്കു കാട്ടികൊടുക്കാൻ ഒരു ഇരുമ്പു ബോൾ എടുത്തു ചില്ലുലേക്ക് എറിയാൻ ഈലോൺ മസ്ക്, വാഹനത്തിന്റെ ഡിസൈനറായ ഫ്രാൻസ് വോണിനോട് ആവശ്യപ്പെട്ടു, അദ്ദേഹം ഇരുമ്പു ബോൾ എടുത്തു എറിഞ്ഞയുടനെ സൈബർ ട്രക്കിന്റെ ചില്ലു പൊട്ടിപ്പോയി. ഈ പ്രശനം വണ്ടി നിരത്തിൽ ഇറങ്ങുമുൻപ് പരിഹരിക്കുമെന്ന് ഈലോൺ മസ്ക് അറിയിച്ചു.
ടെസ്ലയുടെ വെബ്‌സൈറ്റിൽ 100 US ഡോളർ കൊടുത്താൽ വാഹനം പ്രീ ഓർഡർ ചെയ്യാൻ ഇപ്പോൾ സാധിക്കും, 2022 സൈബർ ട്രക്ക് പ്രൊഡക്ഷൻ ആരംഭിക്കും. ഇതുവരെ 2 ലക്ഷത്തോളം ഓർഡറുകളാണ് വാഹനത്തിനു ലഭിച്ചിരിക്കുന്നത്.
Ford F-150 യുടെ അതെ സെഗ്‌മെന്റിലും, പ്രൈസ് റേഞ്ചിലുമാണ് സൈബർ ട്രക്ക് ഇറക്കുന്നത്. ഇപ്പോൾ ഫുൾ സൈസ് പിക്കപ്പ് ട്രക്ക് ക്യാറ്റഗറിയിൽ മുന്നിൽ നിൽക്കുന്ന മോഡൽ ആണ് Ford F Series. Ford നെ പിന്തള്ളാൻ ടെസ്‌ലയ്ക്ക് ആകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.