ആലപ്പുഴ: ഗൃഹോപകരണ വില്‍പ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി.
എല്ലാ മുന്‍നിര കമ്പനികളുടെയും ഗൃഹോകരണങ്ങള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിൽപ്പനക്കുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 50 ശതമാനത്തിന് മുകളില്‍ വിലക്കുറവും ലഭിക്കും. ചേര്‍ത്തലയില്‍ തുടങ്ങിയ സപ്ലൈകോയുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂമിന് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
സ്ഥാനത്തെ സപ്ലൈകോയുടെ 130 സ്റ്റോറുകള്‍ വഴി ഇതിനോടകം ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്നുണ്ട്.ഈ പദ്ധതി വിപുലപ്പെടുത്തുകയാണ് എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെ ലഭ്യമിടുന്നത്. സപ്ലൈകോ ഔട്ട്‍ലെറ്റുകള്‍ വഴി ഇതിനോടകം നാല് കോടി രൂപയുടെ ഗൃഹോപകരണങ്ങള്‍ വിറ്റഴിച്ചു. അടുത്ത സാമ്ബത്തികവര്‍ഷം 10 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.