പുല്‍പ്പള്ളി: പൊതുസമൂഹങ്ങളില്‍ തികച്ചും ഒറ്റപ്പെടാവുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സ്പഷ്യല്‍ സ്‌കുളുകളില്‍ എത്തിക്കുക എന്നത് അവരുടെ മാതാപിതാക്കളിലെ നന്മയാണ് വിളിച്ചോതുന്നതെന്ന് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ഭാരത് കേരളയുടെ ഏരിയ കോ ഓഡിനേറ്റര്‍ ഫാ.റോയ് കണ്ണന്‍ചിറ.
പുല്‍പ്പള്ളി കൃപാലയസെപ്ഷ്യല്‍ സ്‌കൂളില്‍ ഒക്‌ടോബര്‍ 30,31 തീയതികളില്‍ നടന്ന സ്പ്ഷ്യല്‍ സ്‌ക്കുള്‍ ഒളിമ്പിക്‌സ് ടൂര്‍ണമെന്റില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏഴുലക്ഷം ഭിന്നശേഷിക്കാരുണ്ടങ്കിലും അവരില്‍ ഒരുലക്ഷംപേര്‍ മാത്രമാണ് സ്പ്ഷ്യല്‍ സ്‌കൂളിലൂടെ പുറംലോകം കാണുന്നതെന്നും ഇവര്‍ക്ക് മാത്രമാണ് വ്യക്തിത്വ വികസന പരീശിലനം ലഭിക്കുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചു ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് അസോസ്സിയേഷന്‍ കേരളയുടെ ലക്ഷ്യമെന്നും ഫാ.റോയ്പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സെപ്ഷ്യല്‍ സ്‌കൂളുകളും, പി.ടി.എ ഭാരവാഹികളും സമൂഹവും നല്‍കുന്ന പിന്തുണ ഏറെ പ്രയോജനകരമാണ് സംഘടിതമുന്നേറ്റത്തിലൂടെ മാത്രമേ ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ് പി.ബി. ശിവന്‍ മത്സരം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, കൃപാലയ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സ് മരിയ, സിസ്റ്റര്‍ ജെസി മാങ്കോട്ടില്‍, സിസ്റ്റര്‍ മേഴ്‌സിറ്റ, സിസ്സര്‍ ട്രീസ, ഹരീദാസ് , സണ്ണിതോമസ് എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍സണ്‍ പി.റ്റി, സാജു കൊച്ചുകുടിയില്‍, ജോണ്‍സണ്‍ തൊട്ടിയില്‍ പി.വി.ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്നായി 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.