ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ, എഡ്യൂക്കേഷണൽ പ്രോഗ്രമുകൾ, എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. ഐപോഡ് എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകളോ, mp3 പ്ലേയർ പോലുമോ വേണമെന്നില്ല. ഏതൊരു കമ്പ്യൂട്ടറിലും, മൊബൈൽ ഫോണുകളിലും പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
ബഹുഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഇവയിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്തു ശ്രവിക്കാം. പോഡ്കാസ്റ്റ് മുഴുവനും ലൈവായി കേൾക്കാനും സാധിക്കും.
പ്രമുഖ ക്രിസ്‌തീയ ചാനലായ ശാലോം ടീവിയുടെ തിരെഞ്ഞെടുത്ത പ്രോഗ്രാമുകളുടെ ഓഡിയോ വേർഷൻ ഇപ്പോൾ Podcast ൽ ലഭ്യമാണ്. തുടക്കത്തിൽ ഫാദർ ബോബി ജോസ് കപ്പൂച്ചന്റെ ഗുരുചരണം പ്രോഗ്രാമാണ് പോഡ്കാസ്റ്റ് പ്ലാറ്റഫോമിൽ ലഭ്യമാക്കുന്നത്. Shalom TV ഇപ്പോൾ Apple podcast, Stitcher, Spotify, Google Podcast, Tunein എന്നി പ്രമുഖ podcast പ്ലാറ്റഫോമിൽ ലഭ്യമാണ്. യാത്രയിലായിരിക്കുമ്പോഴോ, ഒഴിവുനേരങ്ങളിലോ, വളരെ കുറച്ചു ഇന്റർനെറ്റ് ഡാറ്റ മാത്രം ചിലവഴിച്ചു കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ശാലോം ടീവി പ്രോഗ്രാം ഇനി നിങ്ങളുടെ മൊബൈൽ, ടാബ്, സ്മാർട്ട് ടീവിയിൽ കേൾക്കാവുന്നതാണ്.
Click to Play the video
Apple, Stitcher, Tune-in, Google podcast, Spotify ഇവയിലേതെങ്കിലും മൊബൈൽ ആപ്പ്, നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ആപ്പിൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്ത ശേഷം, ‘Shalom Tv’ എന്ന് സെർച്ച് ചെയ്യുക, അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന പോഡ്കാസ്റ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. പ്രോഗ്രാമുകൾ നിമിഷങ്ങൾക്കുള്ളിൽ കേട്ട് തുടങ്ങാവുന്നതാണ്.
Click Here
ഇതോടൊപ്പം, Shalom Radio-യുടെ ലൈവ് സ്ട്രീം, Tunein സർവീസ് വഴി ലഭ്യമാണ്. Tunein മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യ്ത ശേഷം, ശാലോം റേഡിയോ എന്ന് സെർച്ച് ചെയ്യുകയോ, അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന, ആത്മീയ ഗാനങ്ങളും, ആധ്യാത്മിക പ്രോഗ്രോമുകളാൽ സമ്പന്നമായ ശാലോം റേഡിയോ കേൾക്കാവുന്നതാണ്.
website: www.shalomradio.net
Click Here