സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമായി ശനി. പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകർ കണ്ടത്തിയതോടുകൂടിയാണ് ശനി പുതിയ റെക്കോർഡിൽ എത്തിയത്. യുഎസിലെ ഹവായിലെ ടെലസ്‌കോപ്പിലൂടെ നടത്തിയ നിരീക്ഷണത്തിലൂടെ ആണ് പുതിയ ഉപഗ്രഹങ്ങൾ കണ്ടെത്തിയത്.
പുതിയതായി കണ്ടെത്തിയവ അടക്കം 82 ഉപഗ്രഹങ്ങളാണ് നിലവിൽ ശനിക്കുള്ളത്. വ്യാഴം ആയിരുന്നു ഇതുവരെ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉണ്ടായിരുന്ന ഗ്രഹം. 79 ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉണ്ടായിരുന്നത്. യുഎസ് ഗവേഷണ കേന്ദ്രമായ കാർനെഗി ഇന്സ്ടിട്യൂഷൻ ഓഫ് സയൻസ് ആണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. നൂറു കണക്കിന് ചെറിയ ഉപഗ്രഹങ്ങൾ ശനിക്ക് ഇനിയും ഉണ്ടാകാമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.
എന്നാൽ വലിപ്പത്തിൽ ഒന്നാമത് വ്യാഴത്തിൻറ്റെ ഉപഗ്രഹം തന്നെ ആണ്. ശനിയുടെ പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾ ചെറുതാണ്. ചിലതിനു അഞ്ചു കിലോമീറ്ററോളം വ്യാസം ആണ് ഉള്ളത്. ഗ്രഹം രൂപപ്പെടാൻ സഹായിച്ച വസ്തുക്കളാകാം ഉപഗ്രഹങ്ങളായി മാറിയതെന്നാണ് കരുതുന്നത്. പുതിയതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾക്ക് പേര് നല്കാൻ പൊതുജനകൾക്കും അവസരമുണ്ട്.
ശനി ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രാജാവാണെന്നു കണ്ടത്താനായത് സന്തോഷം പകരുന്നതാണെന്നു ഗവേഷകൻ സ്കോട്ട് ഷെപ്പേർഡ് പറഞ്ഞു.