Voice of Truth

കേരളത്തിലെ സുരക്ഷിത ഗതാഗതത്തിനായി സേഫ് കേരള പ്രൊജക്ടുമായി മോട്ടോർ വാഹന വകുപ്പ്

കേരളത്തിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി സമഗ്രമായ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നാലുമാസത്തെ പരിശീലനം പൂർത്തിയാക്കുന്ന 179 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഈ ദിവസങ്ങളിൽ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുകയാണ്. വരും നാളുകളിൽ വിദഗ്ദരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വലിയ അഴിച്ചുപണികളാണ് വകുപ്പ് ലക്‌ഷ്യം വയ്ക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയമായ വാഹന പരിശോധനകൾക്കുള്ള സംവിധാനങ്ങളാണ് അടുത്തവർഷം ആരംഭം മുതൽ മോട്ടോർ വാഹന വകുപ്പ് ഒരുക്കുന്നത്. നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും അടുത്തവർഷം മുതൽ ജി പി എസ് നിർബ്ബന്ധമാക്കുന്നു.ഒപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നീഷൻ സിസ്റ്റം തുടങ്ങിയവയുടെയും സഹായത്തോടെയാവും വാഹന പരിശോധനകൾ.

ഓവർസ്പീഡ് തിരിച്ചറിയാനുള്ള ക്യാമറകളുടെ കണ്ണുവെട്ടിച്ചുള്ള ഡ്രൈവിംഗ് ഭാവിയിൽ അസാധ്യമായേക്കും. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ തന്നെ, ചെക്കിംഗ് ആവശ്യങ്ങൾക്കായി ഭാവിയിൽ വാഹനങ്ങൾ തടഞ്ഞിടുന്ന ശൈലി ഒഴിവാക്കാൻ കഴിയും. എ ഐ, എ എൻ പി ആർ തുടങ്ങിയ സംവിധാനങ്ങളിലൂടെ കൂടുതൽ ഫലപ്രദമായി പരിശോധനകൾ നടത്താനും, അതേസമയം, വാഹനങ്ങൾക്ക് ചെക്കിങ്ങിന്റെ ഭാഗമായ തടസങ്ങൾ ഒഴിവാക്കുവാനും കഴിയും.

കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളുടെ എണ്ണം വരുംവർഷങ്ങളിൽ ഗണ്യമായി കുറയ്ക്കുകയാണ് സേഫ് കേരള പദ്ധതിയുടെ ലക്‌ഷ്യം.

Leave A Reply

Your email address will not be published.