അഞ്ഞൂറ് രൂപയുടെ പുതിയ നോട്ട് ഇറങ്ങി തുടങ്ങിയ കാലം മുതൽ അതിന്റെ സെക്യൂരിറ്റി ത്രെഡിന്റെ സ്ഥാനമാറ്റം ചൂണ്ടിക്കാണിച്ച് ചിലത് വ്യാജനോട്ടാണ് എന്ന പ്രചാരണമുണ്ടായിരുന്നു. ആ നോട്ടുകളിൽ ചിലതിന്റെ പച്ച നിറമുള്ള സെക്യൂരിറ്റി ത്രെഡ് ഗാന്ധിയുടെ ചിത്രത്തോട് ചേർന്നും മറ്റു ചില നോട്ടുകളിൽ റിസർവ്‌ബാങ്ക് ഗവർണ്ണറുടെ ഒപ്പിന് കീഴിലുമായി കാണപ്പെട്ടിരുന്നതാണ് ചിലരെ ആശയക്കുഴപ്പത്തിലാഴ്ത്തിയത്. എന്നാൽ, ഒരേ സമയം പ്രിന്റ് ചെയ്യപ്പെടുന്ന നോട്ടുകളിൽ തന്നെ സെക്യൂരിറ്റി ത്രെഡിന്റെ സ്ഥാനത്തിന് ചെറിയ മാറ്റങ്ങൾ കാണപ്പെടുന്നു എന്നതാണ് വാസ്തവം. അങ്ങനെയാണ് അത് പ്രിന്റ് ചെയ്യപ്പെടുന്നത്. താഴെ കാണുന്ന ചിത്രത്തിൽ അത് വ്യക്തമാണ്.
അതിനാൽ തന്നെ, താഴെ കാണപ്പെടുന്ന രീതിയിൽ കറന്സിയിലെ സെക്യൂരിറ്റി ത്രെഡിന് സ്ഥാനമാറ്റം വന്നാൽ അത് അസ്വാഭാവികമല്ല.
സെക്യൂരിറ്റി ത്രെഡ് ഗാന്ധിജിയുടെ ചിത്രത്തോട് അടുത്തു കാണപ്പെടുന്ന നോട്ടുകൾ വ്യാജമാണ് എന്ന സന്ദേശം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അതിൽ വാസ്തവമില്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.