കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, അതിൽ പാക്കിസ്ഥാൻ ഇടപെടേണ്ടതില്ലെന്നും രാഹുൽഗാന്ധിയുടെ ട്വീറ്റ്. അതിൽ പാക്കിസ്ഥാനോ മറ്റാരെങ്കിലുമോ ഇടപെടേണ്ടതില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പല കാര്യങ്ങളിലും ഞാൻ കേന്ദ്ര ഗവൺമെന്റിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഞാൻ വ്യക്തമാക്കട്ടെ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. പാക്കിസ്ഥാനോ, മറ്റേതെങ്കിലും രാജ്യങ്ങളോ അതിൽ ഇടപെടേണ്ട കാര്യമില്ല. ജമ്മു കശ്മീരിൽ സംഘർഷങ്ങളുണ്ട്. ലോകത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിൽ ഏറ്റവും പേരുകേട്ട പാക്കിസ്ഥാന്റെ പിന്തുണയാലും പ്രേരണയാലുമാണ് കശ്മീരിൽ അരങ്ങേറുന്ന സംഘർഷങ്ങൾ.