മാനന്തവാടി: റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്ത മുറവും മണിയും എന്ന പ്രക്ഷേണ പരമ്പര പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയ 2019 വർഷത്തെ ഡോ.ബി.ആർ അംബേദ്കർ മാധ്യമ അവാർഡിന് അർഹമായി റേഡിയോ മാറ്റൊലി ട്രൈബൽ വോളൻറിയർ ദീപ്തി.പി യാണ് പ്രോഗ്രാം നിർമ്മിച്ചത്.
ആദിവാസി ഗോത്ര വിഭാഗത്തിലെ പ്രതിഭകളെ കണ്ടെത്തി പരിചയപ്പെടുത്തുന്ന മുറവും മണിയും അന്തർദേശീയ ആദിവാസി ദിനത്തോടനുബന്ധിച്ച് ആഗസ്ത് 1മുതൽ 9വരെ ഒരാഴ്ചകാലം ആണ് റേഡിയോ മാറ്റൊലിയിൽ പ്രക്ഷേപണം ചെയ്തത്.കഴിഞ്ഞ വർഷത്തെ അംബേദ്കർ അവാർഡ് ജേതാവ് റേഡിയോ മാറ്റൊലി ട്രൈബൽ പ്രോഗ്രാം പ്രൊഡ്യൂസർ സരിത ചന്ദ്രനാണ് മുറവും മണിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
അംബേദ്കർ പരിനിർവാണ ദിനമായ ഡിസംബർ 6 ന് ആലപ്പുഴയിൽ വെച്ച് ബഹു.പൊതുമരാമത്ത് വകുപ്പു മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും