അങ്ങാടിപ്പുറം: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തത്തോടൊപ്പം സാഹിത്യാനുഭവങ്ങൾ പങ്കിട്ട ഓർമയിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ.കവിയുടെ തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച് എടപ്പാൾ കുമരനെല്ലൂരിലെ വീട്ടിലെത്തിയായിരുന്നു കുട്ടികളുടെ കൂടിക്കാഴ്ച.
“വായനയിലൂടെ അകം തെളിയണം. പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിക്കണം. മാതൃഭാഷ മുലപ്പാൽ പോലെ രുചിക്കണം.കേവലം അറിവിനപ്പുറത്ത് പരമജ്ഞാനത്തിലേക്ക് വളരണം.എഴുത്ത് പണം സമ്പാദിക്കാനുള്ള മാർഗ്ഗമല്ല. മനസ്സു നിറയുമ്പോൾ കവിത താനേ വരും.” കവിയുടെ വാക്കുകൾ കുട്ടികളുടെ മനസിൽ ഇപ്പോഴുമുണ്ട്.
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.കെ ബിന്ദു,ജിനു ജോയ്, സേവ്യർ എം.ജോസഫ്,എം.റിമ്മി രാജ് എന്നിവരുടെ നേതൃത്വത്തിൽ 78 വിദ്യാരംഗം പ്രവർത്തകരാണ് കവിയ്ക്കൊപ്പം കൂട്ടുകൂടിയത്.
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കുമ്പോൾ ഈ കൂട്ടുകാർക്കും നിറഞ്ഞ സന്തോഷം.