പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശിരാജാ കോളജ് വര്‍ഷംതോറും നല്‍കിവരുന്ന പഴശിരാജാ അവാര്‍ഡിന് ഇപ്രാവശ്യം ഐക്യരാഷ്ട്രസഭയുടെ മുന്‍അണ്ടര്‍ സെക്രട്ടറി ജനറലും തിരുവനന്തപുരം പാര്‍ലമെന്റംഗവുമായ ഡോ.ശശിതരൂരിന് ലഭിച്ചു.
ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, സാമൂഹ്യം, വിദേശക്കാര്യം, സിനിമ കായികം തുടങ്ങി വിഷയങ്ങളില്‍ തദ്ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ളത് മുന്‍നിര്‍ത്തിയാണ് ഡോ.ശശിതരൂരിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
11ന് ബത്തേരി സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മലങ്കരകത്തോലിക്കസഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാവ അവാര്‍ഡ് തരൂരിന് നല്കും. ബത്തേരി രൂപതാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിക്കും.
ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്, ടി.എല്‍. സാബു തുടങ്ങിയവര്‍ പ്രസംഗിക്കും.