പഞ്ചായത്തിരാജ് മൂല്യങ്ങൾ അട്ടിമറിക്കാൻ അനുവദിക്കില്ല: ബെന്നി ബഹനാൻ
(കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്‍ഗനൈസേഷന്റെ (കെപിഇഒ) 37-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സംഗമംയുഡിഎഫ് കൺവീനർ ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. തോമസ് ഹെർബിറ്റ്, പി.സി.വേലായുധൻകുട്ടി, ഷൈജോ പറമ്പി, വി.സുരേഷ്, നൈറ്റോ ബേബി അരീയ്ക്കൽ, എം.എ.മോഹനൻ, ബി. ശ്രീകുമാർ എന്നിവർ സമീപം)

കൊച്ചി: മഹത്തായ പഞ്ചായത്തിരാജ് തത്വങ്ങളും മൂല്യങ്ങളും അട്ടിമറിക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാന്‍ എംപി പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയിസ് ഓര്‍ഗനൈസേഷന്റെ (കെപിഇഒ) 37-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരവികേന്ദ്രീകരണം നാടിന്റെ വികസനത്തിനു നൽകിയ ഊർജം ചെറുതല്ല. ഇതു ശക്തമായിതുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഹെർബിറ്റ്, പി.സി.വേലായുധൻകുട്ടി, ഷൈജോ പറമ്പി, വി.സുരേഷ്, നൈറ്റോ ബേബി അരീയ്ക്കൽ, എം.എ.മോഹനൻ, ബി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.’പഞ്ചായത്ത് രാജ് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെപിസിസി എക്സി.അംഗം കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. സംഘടന മുൻ സംസ്ഥാന സെക്രട്ടറി ടോമി ജോൺ അധ്യക്ഷത വഹിച്ചു. കെ.ബാബു, ബി. ശ്രീകുമാർ, നൈറ്റോ ബേബി അരീയ്ക്കൽ, വി.സുരേഷ്, പി.സി.വിൽസൻ, പി.ദേവദാസ്, എൻ.എ.മോഹനൻ, വി.എം.അബ്ദുള്ള, മുഹമ്മദ് ബഷീർ, ആർ.രാജേഷ്, എം.എച്ച്.ഷാജിക് തുടങ്ങിയവർ പ്രസംഗിച്ചു