Voice of Truth

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് ലഭിച്ചു. സമാധാനവും അന്താരാഷ്‌ട്ര സഹകരണവും കൈവരിക്കാനുള്ള ശ്രമങ്ങൾക്കാണ്‌ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്.

എറിത്രിയുമായുള്ള അബിയുടെ സമാധാനക്കരാർ 1998 -2000 വർഷത്തെ അതിർത്തി യുദ്ധത്തെത്തുടർന്ന് 20 വർഷത്തെ സൈനിക പ്രതിസന്ധി അവസാനിപ്പിച്ചിരുന്നു. ഓസ്ലോയിൽ നടക്കുന്ന നൂറാമത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഡിസംബറോടുകൂടി ആണ് അവാർഡ് നൽകുക. അബി അഹമ്മദിനൊപ്പം റോഡിൽ 223 വ്യക്തികളും 78 സംഘടനകളും ഉൾപ്പെടെ 301 സ്ഥാനാർത്ഥികളാണ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

ആൽഫ്രഡ്‌ നൊബേൽ ഏർപ്പെടുത്തിയ അഞ്ചു നൊബേൽ സമ്മാനങ്ങളിൽ ഒന്നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം. രാജ്യങ്ങൾ തമ്മിലുള്ള ബന്‌ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും സേന വിന്യാസം കുറയ്ക്കാനും, സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും, നടത്താനുള്ള ശ്രമങ്ങൾക്കാണ് ഇത് നൽകുന്നത്. ഇന്ത്യയിൽ നിന്ന് 1979-ൽ മദർ തെരേസയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

ദാരിദ്രനിർമ്മാർജ്ജനത്തിനത്തെപ്പറ്റി അവബോധം വളർത്തിയതിന്റെ പേരിലും മനുഷ്യസമൂഹത്തിനു നൽകിയ സേവനങ്ങളുടെ പേരിലും ആണ് മദർ തെരേസയ്‌ക്കു നൊബേൽ സമ്മാനം ലഭിച്ചത്. കുട്ടികൾക്കായുള്ള അവകാശ പോരാട്ടത്തിന് 2014 ൽ കൈലാഷ് സത്യാർത്ഥിക്കും മലാല യൂസഫ്സായ്ക്കും നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

Leave A Reply

Your email address will not be published.