Voice of Truth

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർജോലിയും, കുടുംബത്തിന് നഷ്ടപരിഹാരവും.

തിരുവനന്തപുരം: നിയമപാലകരുടെ കരങ്ങളിൽ ജീവൻ പൊലിഞ്ഞ രാജ്‌കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മന്ത്രിസഭ. പുറമെ, കുടുംബത്തിന് പതിനാറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. രാജ്‌കുമാറിന്റെ അമ്മ കസ്തൂരി, ഭാര്യ വിജയ, രണ്ടു മക്കൾ എന്നിവർക്ക് നാലുലക്ഷം രൂപവച്ചാണ് പതിനാറ് ലക്ഷം നൽകുക.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു വച്ച് ഇവർ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു. തങ്ങളുടെ അപേക്ഷ ഉടനടി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ്‌കുമാറിന്റെ അമ്മയും, ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു. രാജ്‌കുമാറിന്റെ മരണത്തിനു കാരണക്കാരായവർക്ക് അർഹമായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.