Voice of Truth

ബാങ്കുകളുടെ ലയനത്തിനെതിരെ ദേശീയ ബാങ്ക് പണിമുടക്ക് ഒക്ടോബർ 22ന്

  • കഴിഞ്ഞ ആഗസ്റ്റ് 10ന് പത്ത് പൊതുമേഖലാ ബാങ്കുകളെ നാലു ബാങ്കുകളായി ലയിപ്പിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
  • ലയനം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയുള്ള പ്രതിഷേധമായാണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
  • ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ സമരത്തിന് പിന്തുണ നൽകിയിരിക്കുന്നു.

ഒക്ടോബര്‍ 22-ന് രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള കാരണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്ടോബർ 22-ന് നടക്കുന്ന സമരത്തിൽ മുഴുവൻ ബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

കേരളത്തിൽ 21-ന് പ്രതിഷേധപ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സംഘടനകളുടെ പണിമുടക്ക് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ബാങ്ക് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.