Voice of Truth

പർദ്ദയ്ക്കും മുഖാവരണത്തിനുമെതിരെ പറഞ്ഞ് പുലിവാല് പിടിച്ച്‌ എം വി ജയരാജൻ

പർദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്ന വിവാദപ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.

വരിയിൽ നിൽക്കുമ്പോൾ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയിൽ മുഖം കൃത്യമായി പതിയുന്ന തരത്തിൽ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്നുമാണ്  ജയരാജന്‍ പറഞ്ഞത്.. ഇതു പോലെ വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറുണ്ടോ എന്നും ജയരാജൻ ചോദിച്ചു .ഈ നിർദേശം നടപ്പാക്കിയാൽ യുഡിഎഫ് ജയിക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് നേരെ വിഭിന്നമാണ്. നിഖാബ് ധരിച്ച് വോട്ടു ചെയ്യാന്‍ എത്തുന്നതില്‍ തെറ്റില്ലെന്നും പോളിങ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയാറാകണമെന്നും കോടിയേരി പറഞ്ഞു.അതെ സമയം പ്രസ്താവനയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് പി.കെ.ശ്രീമതി. മുഖം മറച്ച് വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ശരീരമാകെ മറച്ച് വോട്ടുചെയ്യാനെത്തുന്നതിനാൽ  ആണോ,പെണ്ണോ എന്ന് തിരിച്ചറിയാനാവില്ലെന്നുംഇത് മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

Leave A Reply

Your email address will not be published.