മുഹമ്മ: കായല്‍ രാജാവ് എന്ന് അറിയപ്പെടുന്ന ജോസഫ് മുരിക്കന്‍ കായലില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചു.
വേമ്പനാട്ട് കായലിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയുന്ന ചിത്തിരയില്‍ 1955 ല്‍ ആണ് ജോസഫ് മുരിക്കന്‍ ഈ പള്ളി നിര്‍മ്മിക്കുന്നത്.
അന്ന് ചിത്തിരയില്‍ ഏകദേശം 716 ഏക്കറില്‍ കൃഷി ഉണ്ടായിരുന്നു ജോസഫ് മുരിക്കന്.
അന്ന് ഇവിടെ നെല്‍കൃഷിക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ ആണ് ജോസഫ് മുരിക്കന്‍ ഇവിടെ പള്ളി പണിയുന്നത്.
പിന്നീട് 1973 ല്‍ ഭൂപരിഷ്‌കരണ നിയമം വന്നതോടെ ജോസഫ് മുരിക്കന്റെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു. അതോടെ ഇവിടുത്തെ കൃഷിയും അവസാനിച്ചു.
അതുകൊണ്ട് തന്നെ ഇങ്ങോട്ട് ആരും വരാതെ ആയി, ഇതോടെ പള്ളിയും അടച്ചു. 1974 യില്‍ ജോസഫ് മുരിക്കനും മരിച്ചതോടെ പള്ളി നോക്കാന്‍ ആരുമില്ലാതായി.
ഇന്ന് വേമ്പനാട്ട് കായലില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരു മുഖ്യ ആകര്‍ഷണം ആണ് ഈ ദൈവാലയം . കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ബോട്ടില്‍ പോകുമ്പോള്‍ കൃഷിക്കാര്‍ക്കായി നിര്‍മ്മിച്ച ഈ ദൈവാലയം കാണാന്‍ കഴിയും