ഈ വാർത്ത കണ്ടിട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.
സാധാരണ ഗതിയിൽ ഒരു ഇന്ത്യൻ ട്രെയിനിൽ ആയിരത്തി അഞ്ഞൂറോളം ആളുകളാണ് യാത്ര ചെയ്യുന്നത്.അതിൽ ആയിരം പേർക്ക് ഒരു സ്റ്റേഷനിൽ ഇറങ്ങണമെങ്കിൽ ചെയിൻ വലിച്ചു വേണം ട്രെയിൻ നിർത്താൻ എന്ന് വരുന്നത് എന്തൊരു കഷ്ടമാണ്. ഓരോ ആഴ്ചയിലും ആവർത്തിച്ച് സംഭവിച്ചിട്ടും സ്റ്റോപ്പ് അനുവദിക്കാതെ, ഇറങ്ങുന്നവരെ ഓടിച്ചിട്ട് പിടിക്കുന്നത് എന്ത് ന്യായമാണ്?
കേരളത്തിലെ സന്പദ്‌വ്യവസ്ഥയിൽ മറുനാടൻ തൊഴിലാളികൾ വഹിക്കുന്ന പങ്ക് പൊതുജനങ്ങൾ മനസ്സിലാക്കിയിട്ടില്ല. ടിക്കറ്റെടുത്ത് രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെ ആവശ്യമുള്ള സ്ഥലത്ത് ഇറങ്ങാൻ അനുവദിക്കാത്തത് നിയമം ലംഘിക്കാനും ട്രെയിനിനും യാത്രക്കാർക്കും അപകടം വരുത്തുന്ന സാഹചര്യം ഉണ്ടാക്കാനും അവരെ പ്രേരിപ്പിക്കുന്നു. അത് ശരിയാണോ?
സ്വന്തം കസ്റ്റമേഴ്‌സിനെ ഇതുപോലേ കഷ്ടപ്പെടുത്താനുള്ള ധൈര്യം ഇതിന് മുൻപ് ഞാൻ ബിവറേജസ് കോർപ്പറേഷനിൽ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലെങ്കിലും കുടിയന്മാർക്കും മറുനാടൻ തൊഴിലാളികൾക്കും ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.
(ആളിറങ്ങാൻ വേണ്ടി അപായച്ചങ്ങല വലിക്കുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇതൊരു മരണത്തിലേക്കും അതിലും വലിയ അപകടത്തിലേക്കും നയിക്കുന്നതിന് മുൻപ് ആലുവയിൽ സ്റ്റോപ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. മമത ദീദി ഒക്കെ റെയിൽ മന്ത്രി ആയിരുന്ന ആളല്ലേ, ശ്രമിച്ചാൽ നടക്കാത്ത കാര്യമാണോ?)