2004 ൽ മോട്ടറോള അവതരിപ്പിച്ച മോഡൽ ആയിരുന്നു മോട്ടോ റേസർ, യുവാക്കളുടെ ഇടയിൽ വൻ പ്രചാരം നേടിയ ഈ മോഡൽ, 2020 ജനുവരിയിൽ ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഏറ്റവും പുതിയ ഫോൾഡബിൾ സ്ക്രീൻ ടെക്നോളജി ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണീയത.
Specs ഒറ്റ നോട്ടത്തിൽ
Snapdragon 710 processor
6GB RAM
128GB internal storage
6.2-inch foldable pOLED display (2142 x 876)
2.7-inch Quick View display (800 x 600)
16MP front-facing camera, f/1.7 with Night Vision mode
5MP internal camera
2510mAh battery
USB-C
eSIM
Android 9 Pie
Fingerprint reader
1500 US ഡോളർ ആണ് ഈ ഫോണിന്റെ വില, സാംസങ് ഗാലക്‌സി ഫോൾഡബിൾ ടാബ് ഈ വർഷം വലിയ ഓളമുണ്ടാക്കികൊണ്ടു വരുകയും അതെ വേഗത്തിൽ തന്നെ പരാജയം ഏറ്റുവാങ്ങി മാർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടതും നാം കണ്ടതാണ്. മോട്ടറോള ഫോൾഡബിൾ സ്ക്രീൻ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ടാണ് വരുന്നതെന്ന് പ്രതീക്ഷിക്കാം.
നിവർത്തിയ മോട്ടോ റേസറിന്റെ വലിപ്പം 17.2 സെന്റിമീറ്ററും, മടക്കിയാൽ 9.4 സെന്റിമീറ്ററുമാണ് വലിപ്പം. വളരെ വലിയൊരു ഫോൺ രണ്ടായി മടക്കി പോക്കറ്റിലിട്ടോണ്ട് നടക്കാം എന്നുള്ളതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. സ്നാപ്ഡ്രാഗൺ 710 soc ആണ് ഇതിന്റെ ഒരു പ്രധാന കുറവായി പറയാവുന്നത്, മോട്ടോറോളയ്ക്ക് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 855 or 855+ soc ഇതിൽ ഉപയോഗികമായിരുന്നു, എന്തായാലും മോട്ടോ റേസർ തരംഗമാകുമോ എന്ന് കാത്തിരുന്നു കാണാം.