Voice of Truth

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരം ..

ലോകത്തില്‍  ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ വരവേറ്റ നഗരമാണ് മാലാഖമാരുടെ നഗരം എറിയപ്പെടുന്ന ബാങ്കോക്ക്. 2018 ല്‍ 20.5 ദശലക്ഷം സന്ദര്‍ശകരാണ് ബാങ്കോക്കിലെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരവും കാഴ്ചയുടെ വിസ്മയങ്ങളും നുകരാനെത്തിയത്.  2019 ലെ കണക്കുകളായി വരുന്നതേയുള്ളൂ.  ലോകത്തിലെ 162 നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച നഗരമായി ബാങ്കോക്കിനെ തിരഞ്ഞെടുത്തത് മാസ്റ്റര്‍കാര്‍ഡ് പുറത്തിറക്കിയ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ ഇന്‍ഡെക്‌സിലാണ്. രണ്ടാമതെത്തിയ ലണ്ടനില്‍ 19.8 ദശലക്ഷം  സന്ദര്‍ശകരെത്തി.  പാരീസില്‍ 17.4 ദശലക്ഷം സന്ദര്‍ശകര്‍. ദുബായിയും, സിംഗപ്പൂരും ന്യൂയോര്‍ക്കുമാണ് പിന്നിലുള്ളത്. മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, ബിസ്്‌നസ്സ്, ഉല്ലാസ ആകര്‍ഷണങ്ങള്‍, ശക്തമായ ലോക്കല്‍ കള്‍ച്ചര്‍ എന്നിവയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുതെന്ന് മാസ്റ്റര്‍കാര്‍ഡ് വക്താക്കള്‍ പറയുന്നു.

ബാങ്കോക്കിനെ തായ്‌ലാന്‍ഡിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത് 1782 ല്‍ ചാക്രി ഡൈനാസ്റ്റിയിലെ കിംഗ് രാമന്‍ ഒന്നാമനായിരുന്നു. ബാങ്കോക്കിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, സഫാരി വേള്‍ഡ്, പാലസുകള്‍, ക്ഷേത്രങ്ങള്‍, വിനോദ സംവിധാനങ്ങള്‍, ആകര്‍ഷകമായ സംസ്‌ക്കാരം, സ്ട്രീറ്റ് ഫുഡ്, നദികള്‍, ഷോപ്പിംഗ് സെന്ററുകള്‍  എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

Leave A Reply

Your email address will not be published.