Voice of Truth

പന്ത്രണ്ടര ലക്ഷം ഇന്ത്യക്കാര്‍ക്ക് ചൊവ്വയിലെത്താന്‍ ആഗ്രഹം

മനുഷ്യന്‍ ഭൂമിയിലെ താമസം ഉപേക്ഷിക്കുകയാണോ? അങ്ങനെ തോന്നിപ്പോകും ചൊവ്വ ഗ്രഹത്തിലേക്കുളള നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപാസ് കിട്ടാനുള്ള തള്ളിക്കയറ്റം കണ്ടാല്‍. എല്ലാവര്‍ക്കും ചൊവ്വയില്‍ തങ്ങളുടെ പേരെങ്കിലും എത്തിക്കണം.

നാസയുടെ മാര്‍സ് റോവറിന്റെ പ്രവേശനപാസ് കിട്ടാനുള്ള തള്ളിക്കയറ്റത്തില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലുണ്ട് എന്നാണ് കണക്കുകള്‍. ഇതിനോടകം 12,58,674 ഇന്ത്യക്കാരാണ് പേരുകള്‍ ബോര്‍ഡിങ് പാസിനായി രജിസ്റ്റര്‍ ചെയ്തത്. രജിസ്‌ട്രേഷന്‍ കണക്കില്‍ ലോകത്തില്‍ രണ്ടാമതാണ് ഇന്ത്യ. തുര്‍ക്കി ഒന്നാം സ്ഥാനത്താണ്. മൊത്തത്തില്‍ 9,149,160 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

https://mars.nasa.gov/participate/send-your-name/mars2020/

2020-ല്‍ വിക്ഷേപിക്കാനിരിക്കുന്ന മാര്‍സ് റോവറില്‍ യാത്ര ചെയ്യാനാകില്ലെങ്കിലും തങ്ങളുടെ പേരുകള്‍ ചൊവ്വയിലെത്തിക്കാം എന്ന നാസയുടെ പ്രഖ്യാപനം ആവേശപൂര്‍വമാണ് ഇന്ത്യക്കാര്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെയാണ് ഈ ആശയം നാസ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്.

നാസയുടെ വെബ്‌സൈറ്റില്‍ ‘സെന്റ് യുവര്‍ നെയിം’ എന്ന വിഭാഗത്തിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനാകുക. രജിസ്റ്റര്‍ ചെയ്തുകഴിയുമ്പോള്‍ ബോര്‍ഡിങ് പാസും ലഭിക്കും. മാര്‍സ് റോവറിന്റെ ചിത്രത്തോടൊപ്പം രജിസ്റ്റര്‍ ചെയ്തവരുടെ പേര്, റോക്കറ്റിന്റെ പേര്, പോകുന്ന മാസം, ബാര്‍കോഡ് തുടങ്ങിയവയാണ് ബോര്‍ഡിങ് പാസില്‍ അടങ്ങിയിരിക്കുന്നത്. ഈ പേരുകള്‍ മൈക്രോചിപ്പിലാക്കി മൈക്രോ മാര്‍സ് റോവറില്‍ ചൊവ്വയിലേക്ക് അയക്കും. പേരുകള്‍ ഈ മാസം 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.

Leave A Reply

Your email address will not be published.