മരടിൽ നിയമ വിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്ന നടപടികൾ 138 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചത്. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമാണ് വേണ്ടിവരിക. ഫ്ലാറ്റുകൾ പൊളിക്കാൻ സംസ്ഥാന സർക്കാർ തയാറാക്കിയ കർമപദ്ധതി ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
ഇരുപത്തിയഞ്ചു ലക്ഷം രൂപ ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, നിർമ്മാതാക്കളിൽ നിന്ന് സർക്കാരിനുവരുന്ന ബാധ്യതയ്ക്കുള്ള പണം കണ്ടെത്തണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നതിനാൽ ഒരുപരിധിവരെ പ്രശ്നപരിഹാരം സാധ്യമാണ്. എങ്കിലും ആശങ്കകൾ അവസാനിക്കുന്നില്ല.
പരിസ്ഥിതിയുടെ പേരുപറഞ്ഞുള്ള ഈ തീരുമാനം പരിസ്ഥിതിക്ക് ഗുണകരമാണോ എന്നുള്ളതാണ് പ്രധാന ചോദ്യം. CRZ 3 ൽ ആയിരിക്കെ ക്രമവിരുദ്ധമായി പണികഴിച്ചു എന്ന കുറ്റം ചുമത്തി ഫ്‌ളാറ്റുകൾ പൊളിക്കാൻ തീരുമാനിച്ചു എങ്കിലും, ഇപ്പോൾ ഈ പ്രദേശം CRZ 2 പട്ടികയിലാണ് എന്നതിനാൽ, പൊളിച്ചാലും ഇവിടെ പുതിയത് പണിയാൻ കഴിയും. അങ്ങനെ വന്നാൽ വിജയ പരാജയങ്ങൾ ആർക്കൊക്കെയായിരിക്കും എന്ന് വിദഗ്ദർ ചോദിക്കുന്നു.
വീഡിയോ കാണാം: