നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണ് എന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ് എന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍പോലും ലഹരി ഉപയോഗം കൂടുതലാണ് എന്ന് ഗവര്‍ണര്‍ നിരീക്ഷിച്ചു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവം ആക്കണമെന്നും താനും അതിന്റെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബുകള്‍ വ്യാപിക്കുമെന്ന് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു.
മദ്യം, ഇതര ലഹരിവസ്തുക്കള്‍ എന്നിവയുടെ വില്‍പനയും ഉപയോഗവും കേരളത്തില്‍ വളരെ അധികമാണ്. അത് കൂടിക്കൊണ്ടിരിക്കുകയുമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭയാനകവും ആശങ്ക ഉണ്ടാക്കുന്നതുമായ ഒരു സ്ഥിതിയാണ് ഇത് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത്.