Voice of Truth

കെഎസ്ആർടിസി ബസ് പണിമുടക്കിൽ വലഞ്ഞുപൊതുജനം, സമരക്കാർ ജോലിക്കെത്തിയവരെ തടഞ്ഞു.

കെഎസ്ആർടിസി പ്രതിപക്ഷ അനുകൂല സംഘടനയായ ടി ഡി എഫ് പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക്, പൊതുജനങ്ങളുടെ യാത്ര ക്ലേശം രൂക്ഷമാക്കി . തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ 18 സർവീസുകൾ പോകേണ്ടയിടത്തു ഇതുവരെ നാലെണ്ണമേ അയച്ചിരുന്നുള്ളു.

കൊല്ലം ജില്ലയിൽ മാത്രം 201 സർവീസുകൾ റദ്ധാക്കി. ഇടുക്കി 82, പാലക്കാട് 45, വയനാട് 28, കോഴിക്കോട് 12 സർവീസുകളും റദ്ധാക്കി. അതോടൊപ്പം ജോലിക്കെത്തിയവരെയും തടഞ്ഞു.

ശമ്പള വിതരണം ചെയ്യുക, പുതിയ ബസുകൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് അനുകൂല സംഘടന ആയ ടി ഡി എഫ് പണിമുടക്കുന്നത്. സമര അനുകൂലികളെ തടയാൻ മാനേജ്മെന്റ് ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു .

ജോലിക്ക് ഹാജരാകാത്തവരിൽ നിന്നും ഒരു ദിവസത്തെ ശമ്പളം ഈടാക്കും. സമരം ഒത്തുതീർക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. ഡ്രൈവർമാരുടെ കുറവ് കാരണം നേരത്തെ തന്നെ സർവീസുകൾ വെട്ടികുറച്ചിരുന്നു.

ഇതോടൊപ്പം സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴ് വർഷത്തിൽ നിന്നും ഒൻപത് ആക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ഗതാഗതവകുപ്പ് തള്ളി. 390 സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി അടുത്തമാസം തീരാനിരിക്കെ ആണ് ഈ തീരുമാനം.

ഇത് കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കും. വാടക സ്‌കാനിയ ബസുകൾ കരാറുകാർ അറ്റകുറ്റപണിക്കെന്നപേരിൽ പേരിൽ പിൻവലിച്ചതോടെ ദിവസവരുമാനത്തിലും ലക്ഷകണക്കിന് രൂപയുടെ കുറവുണ്ടായി.

അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വാടക സ്കാനിയ ബസുകള്‍ കരാറുകാര്‍ തിരിച്ചെടുത്തു. തിരികെ നല്‍കിയ ബസ് വായ്പ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ ധനകാര്യ സ്ഥാപനം കൊണ്ടുപോയി.

ബസില്ലാത്തതിനാൽ ബംഗളുരു സർവീസ് മുടങ്ങിയതിൻറെ ഫലമായി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ദീർഘദൂര റൂട്ടിലോടുന്ന പല സൂപ്പർ ഫാസ്റ്റ് ബസുകളും കാലാവധി കഴിഞ്ഞതിൽ പ്രകാരം അടുത്തമാസം പിൻവലിക്കണം എന്നാണ് പറയുന്നത്.

എന്നാൽ പിൻവലിക്കുന്ന കാര്യങ്ങളെക്കുറിച്ചു യാതൊരു വ്യക്തതയും ഇല്ലാത്ത സാഹചര്യമാണ്.

സൂപ്പർ ഫാസ്റ്റ് ഇനത്തിൽ നാനൂറോളം ബസുകൾ ഉണ്ടെന്നാണ് കണക്ക്. ഇത് പിൻവലിച്ചാൽ ദീർഘദൂര റൂട്ടിൽ പല സർവീസുകളും മുടങ്ങും. ഇതു മുന്നിൽ കണ്ടാണ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ കാലാവധി ഏഴിൽ നിന്നും ഒൻപതാക്കാൻ ആവശ്യപ്പെട്ടത്.

എന്നാൽ ശരിയായി അറ്റകുറ്റപ്പണിപോലും നടത്താത്ത ബസുകളുണ്ടാക്കുന്ന വെല്ലുവിളി ഏറ്റെടുക്കാനാകില്ലെന്നാണ് ഗതാഗതവകുപ്പിന്റെ ന്യായികരണം. അഞ്ചുവർഷമായിരുന്നു കാലാവധി, കഴിഞ്ഞിടെയാണ് അത് ഏഴാക്കിയത്.

ഡ്രൈവർമാരില്ലാത്തകൊണ്ടും സ്പെയർപാർട്സ് ക്ഷാമം കൊണ്ടും ആയിരത്തിലധികം ബസുകൾ ഇപ്പോൾ തന്നെ കട്ടപുറത്താണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എഴുപത് കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് ഇത് പ്രതികരിച്ചിട്ടില്ല.

80%
Awesome
  • Design

Leave A Reply

Your email address will not be published.