ന്യൂഡൽഹിഃ ദേശീയതലത്തിൽ കർഷകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന “കിസാൻ മിത്രയുടെ” പ്രവർത്തനങ്ങൾ ഡെൽഹിയിൽ ആരംഭിച്ചു.
കാനിങ് റോഡിലെ കേരള സ്‌കൂളിൽ വച്ച് നടന്ന പ്രവർത്തനോദ്ഘാടനം, ഡെൽഹിയിലെ കേരള സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ .സമ്പത്ത് നിർവ്വഹിച്ചു.
കേരളത്തിലെ കർഷകരുടെ വിഷരഹിത ഉത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് ഡൽഹിയിൽ എത്തിക്കുക വഴി, കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ന്യായമായ വില നിരക്കിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള കിസാൻ മിത്രയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഡോ. എ സമ്പത്ത് പറഞ്ഞു.
ഓൾ ഇൻഡ്യ മലയാളി അസ്സോസിയേഷൻ പ്രസിഡണ്ട് ബാബു പണിക്കർ അധ്യക്ഷത വഹിച്ചു.
“കിസാൻ മിത്ര” ചെയർമാൻ ഡിജോ കാപ്പൻ, സി ഇ.ഒ മനോജ് ചെറിയാൻ, ഈ ജനകീയ പദ്ധതിക്ക് ഡെൽഹിയിൽ ചുക്കാൻ പിടിക്കുന്ന ജയരാജ് നായർ, ദീപാ മനോജ് എന്നിവർ ഉത്‌ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി.
അഡ്വ വിൽസ് മാത്യൂസ്, ഡോ.സാജു കണ്ണംതറ, ജോബി ജോർജ്, ജേക്കബ് ജോൺ, ഗീത രമേഷ്, രാജീവ് ജോസഫ്, മുരളീധരൻ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു. ഡൽഹിയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന എം.സി ഡൊമിനിക് (മാനുവൽ മലബാർ ജ്വല്ലറി ചെയർമാൻ മാനുവലിന്റെ സഹോദരൻ), ഡിഎംഎ മയൂർ വിഹാർ ഫേസ് വൺ ശാഖ ചെയർമാൻ കെ ശാന്തകുമാർ, ഡെൽഹി പോലീസ് ഇൻസ്‌പെക്‌ടറും എഴുത്തുകാരനുമായ ജോർജ് നെടുമ്പാറ എന്നിവരെ യോഗം ആദരിച്ചു.