Voice of Truth

കണ്ടുപഠിക്കണം, നമ്മള്‍ ജപ്പാനെ…

എന്നും പാഠപുസ്തകമാക്കേണ്ട ഒരു രാജ്യമാണ് ജപ്പാന്‍. കാരണം എല്ലാവിധ പ്രതിസന്ധികളിലൂടെയും കടന്നുപോയവര്‍ ശക്തരായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും കൂടുതല്‍ കരുത്തോടെ പ്രതികൂലങ്ങളോട് മല്ലിടുകയും ചെയ്യുന്നു എന്നതാണ് ജപ്പാന്റെ പ്രത്യേകത.

ജപ്പാനില്‍ ഭൂകമ്പങ്ങള്‍ സര്‍വസാധാരണമാണ്. അതുകൊണ്ട് കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പ പ്രതിരോധ സംവിധാനത്തോടെയാണ് നിര്‍മിക്കാറുള്ളത്. എന്നാല്‍ 2011 മാര്‍ച്ച് 11 ന് റിക്ടര്‍ സ്‌കെയിലില്‍ 8.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ എല്ലാ മുന്‍കരുതലുകളെയും സംവിധാനങ്ങളെയും തകിടം മറിച്ചു. കെട്ടിപ്പൊക്കിയ സ്വപ്നസൗധങ്ങള്‍ ഇടിഞ്ഞുവീണതും ഒലിച്ചുപോയതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. തീരത്തുനിന്നും 10 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് ഏതാണ്ട് നാലാള്‍പൊക്കത്തിലാണ് സുനാമിത്തിരകള്‍ കടന്നുകയറിയത്. പിന്നീട് ഒന്നിനു പുറകെ ഒന്നായി ഉണ്ടായ ഭൂചലനങ്ങള്‍. ഇത് ജപ്പാന്റെ സാമ്പത്തികമേഖലകളെയും കാര്‍ഷികമേഖലയെയും കശക്കിയുടച്ചതാണ്.

1923 ല്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 1,40,000 പേരാണ് മരണമടഞ്ഞത്. ഈ ഓര്‍മകളാണ് ‘ദേശീയ ദുരന്ത നിവാരണദിനം’ എന്ന പേരില്‍ ഭൂകമ്പത്തെ പ്രതിരോധിക്കാനും നിരീക്ഷിക്കാനുമായി ഒരു ദിനം മാറ്റിവെക്കാന്‍ ജപ്പാന്‍ ജനതയെ പ്രേരിപ്പിച്ചത്. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കുട്ടികള്‍ പഠിക്കേണ്ട പാഠങ്ങളിലൊന്ന,് അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളെ എങ്ങനെ അതിജീവിക്കാമെന്നതാണ്. ഇത് വളര്‍ന്ന് വരുന്ന ഓരോ പൗരനും അറിഞ്ഞിരിക്കണം.
രണ്ടാം ലോകമഹായുദ്ധത്തില്‍ 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. സ്‌ഫോടനത്തില്‍ 2,30,000 ത്തില്‍ അധികം പേര്‍ മരണമടഞ്ഞെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അന്നത്തെ അണുപ്രസരണത്തിന്റെ ദുരന്തങ്ങളേറ്റ് മരണത്തിനും ജീവനുമിടയില്‍ കഴിയുന്നവര്‍ പതിനായിരങ്ങളാണ്.

1990 ലെ ഒരു കണക്കനുസരിച്ച് അണുപ്രസരണത്തില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം 3,52,500 എന്നതാണ്. എന്നാല്‍ ദുരന്തത്തിന്റെ നടുവില്‍ എക്കാലവും കണ്ണീരോടെ കഴിയാന്‍ വിധിക്കപ്പെട്ടവരല്ല തങ്ങളെന്ന തിരിച്ചറിവോടെ അവര്‍ ഈ പ്രതിസന്ധികളോട് നിരന്തരം പോരാടി. അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങളും അത് സൃഷ്ടിക്കുന്ന രോഗങ്ങളില്‍നിന്നും ഏറ്റവുമധികം ചികിത്സകളും ഗവേഷണപഠനങ്ങളും നടത്തിയ രാജ്യം ജപ്പാനാണ്. ഒരാളുടെ ചികിത്സയ്ക്കുവേണ്ടിമാത്രം 3.58 ലക്ഷം യെന്‍ (2750 ഡോളര്‍) സര്‍ക്കാര്‍ ചെലവഴിക്കുന്നു.

1973-74 കാലങ്ങളില്‍ എണ്ണപ്രതിസന്ധി ലോക സമ്പദ്ഘടനയെ പിടിച്ചു കുലുക്കിയപ്പോള്‍ ജപ്പാന്‍ മാത്രമായിരുന്നു ഇതില്‍നിന്നും തലയുയര്‍ത്തിനിന്നത്. ഇന്ധനക്ഷാമത്തെ നേരത്തെകണ്ട് പ്രതിരോധിക്കാനുള്ള അവരുടെ ശ്രമത്തില്‍ നിന്നായിരുന്നു ഈ ഉജ്വലവിജയം.

ജാപ്പനീസ് വ്യവസായങ്ങളുടെ ഉത്പാദനവും വളര്‍ച്ചാനിരക്കും നോക്കിയാല്‍ അവരുടെ കഠിനാധ്വാനത്തിന്റെ റിസള്‍ട്ട് എത്ര വലുതെന്ന് കാണാം. ഏറ്റവും വലിയ വ്യവസായങ്ങളുടെയെല്ലാം ഉറവിടം ജപ്പാനാണല്ലോ.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും നല്ല യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച ‘ഹോണ്ട’ തന്നെ ഉദാഹരണം. ഈ കമ്പനിയാകട്ടെ തങ്ങളുടെ ‘യുദ്ധ’നയം പാടേ മാറ്റി. അവരാണിന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൈക്കുകളും വാഷിംഗ് മെഷീനുമൊക്കെ നിര്‍മിക്കുന്നത്. കൊമേഴ്‌സ്യല്‍ ബാങ്കിംഗ് മേഖലയിലും ഇന്‍ഷ്വറന്‍സ് മേഖലയിലുമെല്ലാം ജപ്പാന്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ നേട്ടമാണ് ആര്‍ജിച്ചിട്ടുള്ളത്.

അന്തരീക്ഷ മലിനീകരണത്തിനെതിരെയും ജപ്പാന്റെ പ്രവര്‍ത്തനങ്ങള്‍ ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. വീടുകളില്‍നിന്നും ഹോട്ടലുകളിലില്‍നിന്നും പുറന്തള്ളുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റുന്ന ഉയര്‍ന്ന സാങ്കേതികവിദ്യ വളരെ വിജയപ്രദമായി ജപ്പാന്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്‌കൂള്‍, ആശുപത്രി എന്നിവയില്‍നിന്നുള്ള മാലിന്യങ്ങളും പിന്നീട് ഇതിലേക്ക് അവര്‍ പ്രയോജനപ്പെടുത്തി. നഗരത്തില്‍ നിന്നും ശേഖരിക്കുന്ന ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും ഉപയോഗിച്ച് വൈദ്യുതി നിര്‍മിക്കുന്ന പ്ലാന്റുകളും ജപ്പാന്‍ ജനത ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കേട് വരുകയോ പുതിയ സാങ്കേതിക വിദ്യകള്‍ വരുകയോ ചെയ്താല്‍ അത് ഉപേക്ഷിക്കുകയാണല്ലോ മിക്ക രാജ്യങ്ങളിലും ചെയ്യാറുള്ളത്. ചില വികസിത രാജ്യങ്ങളിലാകട്ടെ ഇങ്ങനെയുള്ളവ ഒരു പ്രത്യേക സ്ഥലത്ത് ശേഖരിച്ചുവച്ച് നശിപ്പിക്കുന്നു. അന്തരീക്ഷമലിനീകരണത്തിനും വന്‍സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമാകുന്നു. എന്നാല്‍ ജപ്പാനിലെ പല സ്ഥലങ്ങളിലും ഇത് പുനഃചക്രണം നടത്തി ആധുനികരീതിയില്‍ നിര്‍മിച്ച് നല്‍കുന്ന വ്യവസായ യൂണിറ്റുകള്‍ സര്‍വ സാധാരണമാണ്.

വാഹനങ്ങളില്‍നിന്നുള്ള പരിസര മലിനീകരണത്തെയും അവര്‍ പ്രതിരോധിച്ചിട്ടുണ്ട്. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ക്കശമായ നിയമനടപടികളും അവര്‍ സ്വീകരിക്കുന്നു.

വിദ്യാഭ്യാസത്തിലും ജപ്പാന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്നിട്ട് നില്‍ക്കുന്നു. ജപ്പാന്റെ മൊത്തം സര്‍ക്കാര്‍ ചെലവുകളില്‍ 16 ശതമാനത്തിന് മേല്‍ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇതില്‍ പകുതിയും കേന്ദ്ര ഗവണ്‍മെന്റാണ് മുടക്കുന്നത്. 260 ദിവസമാണ് സ്‌കൂള്‍ അധ്യയന ദിവസങ്ങള്‍. എങ്കിലും ദിവസവും ഏഴുമണിക്കൂര്‍ സ്‌കൂളില്‍ പഠനമുണ്ട്. ആഗസ്റ്റ് മാസത്തിലാണ് വേനല്‍ അവധി. ചില ഗ്രാമീണ സ്‌കൂളുകളില്‍ വിളവെടുപ്പിനോടനുബന്ധിച്ച് കര്‍ഷകരായ മാതാപിതാക്കളെ സഹായിക്കാന്‍വേണ്ടി കുട്ടികള്‍ക്ക് അവധി നല്‍കാറുണ്ട്. കര്‍ക്കശമായ സിലബസും പരീക്ഷയുമാണ് കുട്ടികള്‍ക്കുള്ളത്. ഉന്നതമായ ജീവിതമൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിക്കണമെന്നും ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അപ്രതീക്ഷിത വെല്ലുവിളികള്‍ക്ക് പ്രത്യുത്തരം നല്‍കാന്‍ എപ്പോഴും തയാറായിരിക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്നതാണ് പാഠ്യപദ്ധതികളെല്ലാം തന്നെ.

ലോകത്ത് മറ്റേത് ജനാധിപത്യ രാജ്യത്തെക്കാളും സുരക്ഷിതമായ തെരുവുകളും നഗരങ്ങളും ജപ്പാന്റെ മാത്രം പ്രത്യേകതയായി കാണാവുന്നതാണ്. എത്ര ഇരുട്ടിലും സുരക്ഷിതരായി സ്ത്രീകള്‍ക്ക് തെരുവിലൂടെ യാത്ര ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സമുന്നതസ്ഥാനവും ജപ്പാന്‍നല്‍കിയിട്ടുണ്ട്.

ഒരു ജനതയുടെ കഠിനപരിശ്രമമാണ് ജപ്പാനെ എന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നിര്‍ത്തുന്നത്. 470 ലക്ഷം ജാപ്പനീസ് തൊഴിലാളികള്‍ക്കൊപ്പം നാല് ലക്ഷത്തിലേറെ റോബോര്‍ട്ടുകളും ജോലി ചെയ്യുന്നു. എല്ലാ വ്യവസായ നിര്‍മാണ മേഖലയിലും ജപ്പാന്‍ ഉയര്‍ന്ന് നില്‍ക്കുന്നത് അവരുടെ ഈ കഠിനാധ്വാനമാണ്.
വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണരീതിയില്‍ പുലര്‍ത്തേണ്ട ജാഗ്രതകളെക്കുറിച്ച് അക്കാലം മുതലാണ് അവര്‍ സൂക്ഷ്മമായി പഠിക്കാന്‍ തുടങ്ങിയത്. മുകളിലേക്ക് സ്തൂപാകൃതിയില്‍ തടികൊണ്ടും ഗ്ലാസുകൊണ്ടും നിര്‍മിക്കപ്പെടുന്ന വീടുകളുടെ ഭാരം ശക്തമായ അടിത്തറയിലൂടെ നിര്‍മിക്കപ്പെടുന്നു എന്നതാണ് ഇവിടുത്തെ വീടുകളുടെ പ്രത്യേകത. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ഭൂചലനങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം വീടുകളെ ബാധിക്കില്ലെന്ന് അവര്‍ക്കറിയാം. ഇതു കുറെയൊക്കെ ശരിയാണുതാനും. 2003 ല്‍ ജപ്പാനില്‍ ഉണ്ടായ ഉഗ്രമായ ഭൂകമ്പം, ഇന്ത്യ പോലുള്ള ഒരു രാജ്യത്താണ് സംഭവിക്കുന്നതെങ്കില്‍ ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടും. നാശനഷ്ടങ്ങളുടെ കണക്കുകളാകട്ടെ എണ്ണിയാലൊടുങ്ങുന്നതുമല്ല. എന്നാല്‍ ഇതേ ഭൂകമ്പം ജപ്പാനില്‍ വളരെ ചെറിയ നാശനഷ്ടമേ വരുത്തിയുള്ളൂ. ഒരേ ഒരാള്‍ക്ക് മാത്രമാണ് അന്ന് ജീവഹാനിയുണ്ടായത്. തകര്‍ച്ചകളില്‍നിന്നും അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിച്ചവരായിരുന്നു ജപ്പാന്‍ ജനത. ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ത്തുവന്ന അവരുടെ ഈ ആത്മവീര്യവും പരിശ്രമശീലവുമാണ് ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് ജപ്പാനെ ഉയര്‍ത്തിയത്.

”ഓരോ തകര്‍ച്ചയും നമ്മെ പുതിയ ഉയര്‍ച്ചയിലേക്ക് നയിക്കണം. വീഴാതെ ഉറപ്പോടെ പിടിച്ചുനില്‍ക്കാന്‍ നമുക്കങ്ങനെ കഴിയും.” തുടര്‍ച്ചയായി നേരിടേണ്ടിവരുന്ന ഏത് പരാജയങ്ങളോടും ജപ്പാന്‍ ജനതയുടെ മനോഭാവം ഇങ്ങനെയാണ്. പരാജയങ്ങളെ അവര്‍ വിജയക്കുറിയായി കാണുന്നു. അതുകൊണ്ടുതന്നെ ഓരോ വീഴ്ചയില്‍നിന്നും അവര്‍ പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ഈ പാഠങ്ങള്‍ നമ്മുടെ ജീവിത പാഠങ്ങളാക്കാന്‍ നാമെന്നാണ് പഠിക്കുക?

സരണത്തില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം 3,52,500 എന്നതാണ്. എന്നാല്‍ ദുരന്തത്തിന്റെ നടുവില്‍ എക്കാലവും കണ്ണീരോടെ കഴിയാന്‍ വിധിക്കപ്പെട്ടവരല്ല തങ്ങളെന്ന തിരിച്ചറിവോടെ അവര്‍ ഈ പ്രതിസന്ധികളോട് നിരന്തരം പോരാടി. അണുപ്രസരണത്തിന്റെ പ്രത്യാഘാതങ്ങളും അത് സൃഷ്ടിക്കുന്ന രോഗങ്ങളില്‍നിന്നും ഏറ്റവുമധികം ചികിത്സകളും ഗവേഷണപഠനങ്ങളും നടത്തിയ രാജ്യം ജപ്പാനാണ്. ഒരാളുടെ ചികിത്സയ്ക്കുവേണ്ടിമാത്രം 3.58 ലക്ഷം യെന്‍ (2750 ഡോളര്‍) സര്‍ക്കാര്‍ ചെലവഴിക്കുന്നു.

Leave A Reply

Your email address will not be published.