മർമ്മചികിത്സാവിദഗ്ദനായ നമ്പൂതിരി തന്നെ കുത്താൻ ഒരു പശു ഓടിവരുന്നതുകണ്ടപ്പോൾ വടിയെടുത്ത് അടിച്ചോടിക്കാമെന്ന് കരുതിയെങ്കിലും നമ്പൂതിരി നോക്കുന്നിടത്തെല്ലാം മർമ്മമാണ് കാണുന്നത്. മർമ്മത്തടിച്ചാൽ അപകടം ഉറപ്പാണ്. അമ്പരന്നു നിന്ന നമ്പൂതിരി കണ്ടത് ഒരു മനുഷ്യൻ വന്ന് വടിയെടുത്ത് പശുവിനൊരു അടികൊടുത്തതും പശു അതിന്റെ വഴിക്ക് പോയി.
അതുകണ്ട നമ്പൂതിരി ആത്മഗതമെന്നോണം പറഞ്ഞു: ‘സമർത്ഥൻ തന്നെ! എങ്ങനാ ഇത്ര കൃത്യമായിട്ട് രണ്ട് മർമ്മത്തിനിടയിൽ അടിക്കാൻ കഴിയുക?’