ആദാം ദൈവത്തോട്: 'അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?'
'നീ അവളെ ധാരാളമായി സ്‌നേഹിക്കാൻ'
'അവളെ ഇങ്ങനെ വിഡ്ഢിയാക്കിയതോ?'
'നിന്നെ അവൾ ധാരാളമായി സ്‌നേഹിക്കാൻ'
മകൾ അമ്മയോട് : 'അമ്മേ, ഒരുത്തൻ പള്ളിയിൽ വെച്ച് മുഴുവൻ നേരവും എന്റെ വായിൽ നോക്കിയിരിക്കുകയായിരുന്നു'
അമ്മ : അയ്യോ ഞാൻ കണ്ടില്ലല്ലോ.
മകൾ : അവൻ നമ്മുടെ തൊട്ടുപിറകിൽ ഉണ്ടായിരുന്നു അമ്മേ.
സർദാർജി എയർപ്പോർട്ടിലേക്ക് ഫോൺ ചെയ്തു.
'പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് എന്ത് ദൂരമുണ്ട്?'
'ഒരു മിനുട്ട് സാർ' റിസർവേഷനിലെ പെൺകുട്ടി സാവകാശം പറഞ്ഞു.
'നന്ദി' സർദാർജി ഫോൺ ഡിസ്‌കണക്ട് ചെയ്യുകയും ചെയ്തു.
വേദപാഠക്ലാസിൽ ടീച്ചർ : 'യോനയെ തിമിംഗലം വിഴു ങ്ങിയെന്ന് വിശ്വസിക്കുന്നോ?'
കുട്ടി : ഞാൻ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ചോദിക്കാം.
ടീച്ചർ : യോന നരകത്തിലാണെങ്കിലോ
കുട്ടി : എന്നാൽ, ടീച്ചറുതന്നെ ചോദിച്ചാൽ മതി!
മർമ്മചികിത്സാവിദഗ്ദനായ നമ്പൂതിരി തന്നെ കുത്താൻ ഒരു പശു ഓടിവരുന്നതുകണ്ടപ്പോൾ വടിയെടുത്ത് അടിച്ചോടിക്കാമെന്ന് കരുതിയെങ്കിലും നമ്പൂതിരി നോക്കുന്നിടത്തെല്ലാം മർമ്മമാണ് കാണുന്നത്. മർമ്മത്തടിച്ചാൽ അപകടം ഉറപ്പാണ്. അമ്പരന്നു നിന്ന നമ്പൂതിരി കണ്ടത്!-->…
ദൈവശാസ്ത്ര പണ്ഡിതനായി അറിയപ്പെടുന്ന വൈദികനോട് ഒരു കുട്ടി ചോദിച്ചു:
'അച്ചാ, നമ്മുടെ മാതാപിതാക്കൾ ചൈനക്കാരായിരുന്നെങ്കിൽ നമ്മെ ദൈവം പറുദീസായിൽനിന്ന് പുറത്താക്കുകയില്ലായിരുന്നു അല്ലേ?'
അച്ചൻ: 'അതെന്താ അങ്ങനെ തോന്നാൻ കാരണം ?'
!-->!-->!-->!-->!-->!-->!-->…