തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മലയാള ചലച്ചിത്ര സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐഎഫ്എഫ്ഐ) നേടി. ഇത്തവണ ഏറ്റവും പുതിയ ചിത്രമായ ജെല്ലിക്കെട്ടിനാണ് അവാര്‍ഡ്.
ഈ വര്‍ഷം ഒക്ടോബറില്‍ റിലീസ് ചെയ്ത ജല്ലിക്കട്ട് ചലച്ചിത്രനിര്‍മ്മാണത്തിനും ഛായാഗ്രഹണത്തിനും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു എരുമ വിരണ്ടോടുന്നതിനെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ സിനിമ. ഗ്രാമത്തിലെ പുരുഷന്മാര്‍ അതിനെ പിടിക്കാന്‍ ഭ്രാന്തന്‍ വേട്ടയ്ക്ക് പോകുന്നതും, മനുഷ്യന്റെ ഉള്ളിലെ മൃഗത്തെ കാട്ടിത്തരുന്നതുമായിരുന്നു ഇതിന്റെ ഇതിവൃത്തം.
ഇന്ത്യയില്‍ റിലീസ് ചെയുന്നതിന്ന് മുമ്പ് ജെല്ലിക്കട്ട് അന്താരാഷ്ട്രതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ടിഫ്) പ്രദര്‍ശിപ്പിച്ച ഈ ചിത്രം കാണികള്‍ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന മലയാള ചെറുകഥയാണ് ചിത്രത്തിന് പ്രചോദനമായത്. ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, അബ്ദുസമാദ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ മ ഔ എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷം 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു.
ഇതോടെ, മലയാള ചലച്ചിത്രമേഖലയിലും ഇന്ത്യയിലുടനീളം പോലും ലിജോ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ചിത്രം അങ്കമാലി ഡയറീസ് കേരളത്തിന് പുറത്തും ജനപ്രീതി നേടിയ സിനിമകളിലൊന്നാണ്.