തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ പ്രസിദ്ധമായ കോറ്റേഷൻ ആണ് ” നാൻ വീഴവെന്ന് എൻട്ര് നിന്നതായോ?” ഈ പഞ്ച് ലൈൻ പോലെയായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോയുടെ കാര്യങ്ങൾ.
സെപ്റ്റംബറിൽ ചന്ദ്രയാൻ മിഷന് ഉണ്ടായ തിരച്ചടിക്കു മറുപടിയായി. ഇസ്രോ ഇന്ന് രാവിലെ (ബുധനാഴ്ച, 27 നവംബർ) 14 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.
ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനം-സി 47 (പിഎസ്‌എൽവി-സി 47) ഇന്ത്യയുടെ ഭ്രമണപഥ ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉം, 13 നാനോ ഉപഗ്രഹങ്ങൾ യുഎസിനായി വിക്ഷേപിച്ചു
ലിഫ്റ്റ് ഓഫ് കഴിഞ്ഞ് പതിനേഴ് മിനിറ്റിന് ശേഷം കാർട്ടോസാറ്റ് -3 വിക്ഷേപണ വാഹനത്തിൽ നിന്ന് വേർതിരിച്ച് ഭ്രമണപഥത്തിൽ എത്തി. 13 യുഎസ് ഉപഗ്രഹങ്ങൾ അടുത്ത എട്ട് മിനിറ്റിനുള്ളിൽ വിക്ഷേപിച്ചു, ഇസ്‌റോയുടെ പുതുതായി രൂപീകരിച്ച വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ബിസിനസ് ഓർഡർ അങ്ങനെ പൂർത്തിയാക്കി.
ഇന്ത്യയുടെ മൂന്നാം തലമുറ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് -3 വലിയ തോതിലുള്ള നഗര ആസൂത്രണത്തിനും തീരദേശ ഭൂമി, ഗ്രാമീണ വിഭവങ്ങൾ, അടിസ്ഥാന വികസനം എന്നിവ നിരീക്ഷിക്കുന്നതിനും ഉപയോഗിക്കും. അഞ്ച് വർഷത്തോളം നീണ്ടുനിൽക്കുന്നതും 1,625 കിലോഗ്രാം ഭാരമുള്ളതുമായ ഈ ഉപഗ്രഹത്തിന് വളരെ ഷാർപ്പായ ഭൂമിയുടെ ഇമേജസ് എടുക്കാൻ സാധിക്കും.
ഫ്ലോക്ക് -4 പി എന്നറിയപ്പെടുന്ന പന്ത്രണ്ട് യുഎസ് നാനോ ഉപഗ്രഹങ്ങൾ ഭൂമി നിരീക്ഷണത്തിനായി ഉപയോഗിക്കും, മെഷ്ബെഡ് എന്ന് വിളിക്കപ്പെടുന്ന മറ്റൊന്ന് കമ്മ്യൂണിക്കേഷൻ ടെസ്റ്റ് ബെഡ് ആണ്.
കാർട്ടോസാറ്റ് -2 സീരീസ് ഉപഗ്രഹത്തിന്റെ ഭാരം 710 കിലോഗ്രാം ആയിരുന്നു, ഇത് പിഎസ്‌എൽവി-സി 40 കഴിഞ്ഞ ജനുവരിയിൽ വിക്ഷേപിച്ചു. ഇസ്രോയുടെ പിഎസ്‌എൽവി റോക്കറ്റ് ഇത് വരെ 310 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്.