Voice of Truth

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും. ഇറാന്റെ നടപടിയിൽ പ്രതിഷേധം ഏറുന്നു

  • ഇറാൻ പിടിയിൽ അകപ്പെട്ടിട്ടുള്ള ബ്രിട്ടീഷ് കപ്പലിലെ ഇരുപത്തിമൂന്ന് പേരിൽ പതിനെട്ടുപേരും ഭാരതീയരാണ്. കപ്പലിന്റെ ക്യാപ്റ്റനും മലയാളിയാണ് എന്നാണ് വിവരം.
  • കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
  • മൂന്ന് മലയാളികളും എറണാകുളം സ്വദേശികൾ.

ഇറാൻ പിടിച്ചെടുത്തത് ബ്രിട്ടീഷ് കമ്പനിയുടെ എണ്ണക്കപ്പൽ. ഈ നടപടി മദ്ധ്യ ഏഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരാവസ്ഥയിലേയ്ക്ക് എത്തിച്ചിരിക്കുന്നതായി സൂചനയുണ്ട്. നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഇറാനെ പ്രതിഷേധം അറിയിച്ചിരിക്കുന്നു. ബ്രിട്ടൺ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായും കപ്പൽ ഉടമകളുമായും ചർച്ചകൾ തുടരുന്നതായാണ് വിവരം. കപ്പൽ പിടിച്ചെടുക്കുന്നതിനായി സൈന്യം ഹെലിക്കോപ്റ്ററിൽ കപ്പലിലേക്ക് ഇറങ്ങുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പതിനെട്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ അകപ്പെട്ടിരിക്കുന്നതിനാൽ ഈ സംഭവത്തിൽ ബ്രിട്ടനെ പോലെത്തന്നെ ഇന്ത്യൻ സർക്കാരും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നുംതന്നെ, ഇറാന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇൻഡ്യാക്കാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ഇന്നലെ തന്നെ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കപ്പൽ കമ്പനിയിൽ നിന്നാണ് ഇതുവരെയുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന അസ്വസ്ഥതകളുടെ തുടർച്ചയാണ് ഇന്നലെ നടന്ന സംഭവം. ഇറാന്റെ നീക്കം തീക്കളിയാണ് എന്നാണ് ബ്രിട്ടന്റെ പ്രതികരണം. വിവിധ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ ഇറാനെതിരെ വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇറാൻ പിടിച്ചെടുക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇന്നലെ പിടിയിൽ അകപ്പെട്ടിരിക്കുന്ന സ്റ്റെന ഇമ്പറോ

Leave A Reply

Your email address will not be published.