Voice of Truth

ഇറാൻ പ്രക്ഷോഭത്തിൽ 106 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

അമേരിക്കൻ ഉപരോധവും, താങ്ങാനാവാത്ത ജീവിത ചിലവും, ഇന്ധന വില വർധനവും കാരണം സർക്കിനിതിരെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രഘോഷഭത്തിൽ 106 പേര് ഇത് വരെ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യ്തു. ഈ അടുത്തകാലത്ത് വളരെയേറെ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്ന ഇറാനിയൻ ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇന്ധന വിലവർദ്ധനവാണ് പ്രകോപനത്തിന് പ്രധാന കാരണം.

ഹസ്സൻ റൂഹാനി സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാനിൽ പൂർണമായും ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. വിദേശത്തുള്ളവർ ഇതുമൂലം അവരുടെ നാട്ടിലെ കുടുംബാംഗങ്ങളെ ഓർത്തു പരിഭ്രാന്തരാണ്. അവർ സുരക്ഷിതരാണോയെന്ന് അറിയാൻ ഒരു മാർഗവും ഇപ്പോൾ ലഭ്യമല്ല. ഇത് മനുഷ്യാവകാശ ലംഘനമാണെന്നും, ഉടൻ പുറം ലോകവുമായുള്ള ബന്ധം ഇന്റർനെറ്റ് വഴി പുനഃസ്ഥാപിക്കണമെന്നും ഇറാനിയൻ വാർത്ത വിനിമയ കേന്ദ്രത്തോട് ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എത്രയും വേഗം ഈ ക്രൂരമായ അടിച്ചമർത്തലിന്ന് അറുതി വരുത്തണമെന്ന് വിവിധ അന്തരാഷ്ട്ര സംഘടനകൾ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പോലെ തന്നെ ആവശ്യമായ വൈദ്യസഹായവും മറ്റു എത്തിക്കുന്നതിന് UN പ്രവർത്തകരെ രാജ്യത്ത് കടത്തിവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.