- വിക്രം ലാൻഡറിന്റെ ഭാഗമായ LI 4 ക്യാമറ ചിത്രീകരിച്ച ഭൂമിയുടെ ഫോട്ടോകൾ ലോകം കണ്ടത് ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ അൽകൗണ്ടിലൂടെ.
- ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ എടുത്ത അഞ്ചു ചിത്രങ്ങളാണ് പുറത്തുവിട്ടത്.
- ചന്ദ്രയാൻ രണ്ട് ദൗത്യം ഫലപ്രാപ്തിയിലേയ്ക്ക് എത്തുന്നതിലുള്ള അഭിമാനത്തോടെ ഇന്ത്യ.
ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 10.58നും 11.07നും ഇടയിൽ ചിത്രീകരിച്ച മനോഹരങ്ങളായ അഞ്ചു ചിത്രങ്ങൾ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ പ്രധാനപ്പെട്ടവയാണ്. മഹത്തരമായ ദൗത്യവുമായി ജൂലായ് ഇരുപത്തിരണ്ടിന് ഇന്ത്യയിൽനിന്ന് യാത്രതിരിച്ച ചന്ദ്രയാൻ രണ്ട്, ആദ്യമായി പുറത്തുവിട്ട ചിത്രങ്ങളാണ് അവ എന്നതാണ് കാരണം.
സ്‌പേസ് ക്രാഫ്റ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാണ് എന്നും, തുടർന്നുള്ള ഘട്ടങ്ങളിലും ലാൻഡറിന്റെ പ്രവർത്തനങ്ങൾ സാങ്കേതിക തികവുള്ളതായിരിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങളുടെ നിലവാരം എന്നും ഐഎസ്ആർഒ വൃത്തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.