ജീവിതത്തില്‍ ചിലപ്പോള്‍ സംഭവിക്കുന്ന അത്ഭുതകരമായ ഇടപെടലുകള്‍ എത്രചിന്തിച്ചാലും നമുക്ക് വ്യക്തമാകണമെന്നില്ല. ഈസ്വര കടാക്ഷം, ദൈവപരിപാലന, അള്ളായുടെ കാരുണ്യം എന്നെല്ലാം നാമതിനെ വിശേഷിപ്പിക്കും. അതെ അതിനെല്ലാം പിന്നില്‍ അത്ഭുകരമായൊരു ശക്തി നമുക്ക് കാണാനും സാധിക്കും.
ഇതിന് ഏറ്റവും വലിയ തെളിവാണ് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ പാലക്കാട് കരിമ്പ വേലൂര്‍വീട്ടില്‍ ലാലി ജോസിന്റെ അനുഭവം.
തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് പോകുമ്പോള്‍ തൃശൂര്‍ സ്റ്റേഷനില്‍നിന്ന് വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെയാണ് ലാലി ജോസ് കാല്‍ വഴുതി താഴേക്ക് വീണത്. ലാലി വീണതറിയാതെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. അപ്പോഴാണ് യാത്രക്കാരില്‍ ചിലരിത് കാണുന്നത്. പരിഭ്രാന്തരായി അവര്‍ പെട്ടെന്ന് ചങ്ങല വലിച്ചു നിര്‍ത്തി. പ്ലാറ്റ്‌ഫോമിനും ആദ്യപാളത്തിനുമിടയില്‍ വീണ ലാലിക്ക് അരികിലൂടെ ഏതാനും കോച്ചുകള്‍ കടന്നുപോയെങ്കിലും ഭിത്തിയോട് ചേര്‍ന്നുകിടന്ന അവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിയിറങ്ങി അവരെ രക്ഷിച്ചു.
എങ്ങനെ നോക്കിയാലും ദൈവത്തിന്റെ കരസ്പര്‍ശം മാത്രമാണിതെന്നാണ് ലാലി കണ്ണീരോടെ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.