”സര്‍വൈവല്‍ത്രില്ലര്‍”എന്ന ഗണത്തില്‍പെട്ട സിനിമകള്‍ മലയാളികള്‍ക്ക് അന്യമല്ല. പക്ഷെ ഭരതന്റെ ‘മാളൂട്ടി”ക്കുശേഷം പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവം ഒരുക്കിക്കൊടുത്ത ഈ ജനുസില്‍പ്പെട്ട സിനിമകള്‍ അധികം ഉണ്ടായിട്ടില്ല എന്നുള്ളതാണ് വസ്തുത. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു യുവസംവിധായകന്‍ തന്റെ കന്നിചിത്രത്തിലൂടെ ആസ്വാദകനെ ഇതേ അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്…ഹെലെനിലൂടെ.
സിനിമയുടെ ഒരുഭാഗത്തും ഒരു പുതുമുഖ സംവിധായകന്റേത് എന്ന് ഒട്ടും തോന്നിക്കാത്ത രീതിയില്‍ അദ്ഭുതകരമായ കെവഴക്കത്തോടെയാണ് സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ ഈ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.
യാദൃശ്ചികവും അപ്രതീക്ഷിതവുമായ സംഭവവികാസങ്ങളുടെ അനന്തരഫലമായി ഹെലന്‍ എന്ന പെണ്‍കുട്ടിയെ കാണാതാവുകയും അതിനെചുറ്റിപ്പറ്റി അവളുടെ പ്രിയപ്പെട്ടവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ആകുലതകളും അതില്‍നിന്ന് എങ്ങനെ ഹെലനും അവളുടെ പ്രിയപ്പെട്ടവരും രക്ഷപ്പെടുന്നു എന്നുള്ളതാണ് ഇതിവൃത്തം.
ജീവനുതന്നെ ഭീഷണിയായ സാഹചര്യങ്ങളെ തന്റെ ബുദ്ധിസാമര്‍ഥ്യവും ധൈര്യവുംകൊണ്ട് നേരിട്ട് അതിജീവനത്തിന്റെ പുതിയതലങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവയോഗ്യമാക്കുകയാണ് ഹെലന്‍.
അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രത്തെ അത്യധികം മനോഹരമാക്കിയെങ്കിലും എടുത്തുപറയേണ്ടത് ഹെലനെ അവതരിപ്പിച്ചഅന്ന ബെന്റെ പ്രകടനം തന്നെയാണ്. പ്രതികൂലമായ സാഹചര്യത്തില്‍ പിടിച്ചു നിന്ന് തന്റെ ബുദ്ധിസമര്‍ഥ്യം പ്രയോഗിച്ചു മരണത്തെ തോല്‍പ്പിക്കുന്ന ഹെലെന്റെ ഓരോനിമിഷവും തീയറ്ററില്‍നിന്ന് ഇറങ്ങിയിട്ടും പ്രേക്ഷരെ വിട്ടുപോകാത്തത് അന്നയുടെ അഭിനയപാടവത്തിന്റെ പ്രതിഫലനം തന്നെയാണെന്ന് നിസ്സംശയം പറയാം.
കുമ്പളങ്ങി നൈറ്റ്‌സ്എന്ന ആദ്യസിനിമയില്‍ തന്നെതന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അന്ന ഹെലെനിലൂടെ മലയാളസിനിമയുടെ ഭാവി തന്റെയും കൈയ്യില്‍ഭദ്രം എന്ന് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ്. ഈ സിനിമയില്‍ തന്റെ പ്രകടനം കൊണ്ട് ആസ്വാദകരെ അമ്പരപ്പിച്ച മറ്റൊരു നടന്‍ അജുവര്‍ഗ്ഗീസ് ആണ്. കാണാതായ ഹെലെന് വേണ്ടിയുള്ള അതിതീവ്രമായ തെരച്ചിലുകള്‍ക്കിടയില്‍ തന്റെ ഈഗോ കാരണം ബോധപൂര്‍വം തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന രതീഷ്എന്ന പൊലീസുകാരനെ അജുവര്‍ഗ്ഗീസ്അവിസ്മരണീയമാക്കി.
ഒരുപക്ഷേ ഇതുവരെ അജു കൈവച്ചിട്ടില്ലാത്ത രീതിയിലുള്ള ഈകഥാപാത്രം സ്വീകരിക്കാനും അത്അതിമനോഹരമായി അവതരിപ്പിക്കാനും അജുകാണിച്ച ധൈര്യവും അര്‍പ്പണമനോഭാവവും അഭിനന്ദിക്കാതെ വയ്യ.
ഹെലെന്റെ അച്ഛന്‍ പോള്‍ ആയിലാലും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയി. ബിനുപപ്പുവും, ഹെലെന്റെ കാമുകന്‍ അസര്‍ ആയി ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയായ നോബിള്‍ ബാബു തോമസും മനോഹരമായ പ്രകടനങ്ങളാണ്കാഴ്ചവെച്ചത്.
ആല്‍ഫ്രഡ്കുര്യന്‍ ജോസഫ്, നോബിള്‍ ബാബുതോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന്ഒരുക്കിയതിരക്കഥ ഓരോനിമിഷവും പ്രേക്ഷകര്‍ക്ക് ആസ്വാദ്യമായ ദൃശ്യാനുഭവം ആക്കിത്തീര്‍ത്തത് മാക്കുട്ടിസേവ്യര്‍ ആണ്. ഹാബിട്ഓഫ്ലൈഫ്ന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന വിനീത്ശ്രീനിവാസനും രസകരമായ ഒരു ചെറിയ വേഷത്തില്‍ വന്നുപോകുന്നുണ്ട്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍പാകത്തിനുള്ള ചടുലമായ ദൃശ്യവിഷ്‌ക്കരണത്തിന്ഹേതുവായ ആനന്ദ്. സി. ചന്ദ്രന്റെ ഛായാഗ്രഹണവും ഷമീര്‍മുഹമ്മദ്ന്റെ ചിത്രസംയോജനവും പ്രശംസഅര്‍ഹിക്കുന്നു. ഷാന്റഹ്മാന്റെ അതിമനോഹരമായ സംഗീതം സിനിമയുടെ വിഷയം അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രേക്ഷകരുടെമനസ്സില്‍ എത്തിക്കുന്നതരത്തില്‍ ഉള്ളതായിരുന്നു. ആകെമൊത്തം ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത മറ്റൊരു ചലച്ചിത്രാനുഭവംകൂടി മലയാളസിനിമാപ്രേക്ഷകര്‍ക്ക് മാത്തുക്കുട്ടി സേവ്യര്‍ സമ്മാനിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. കുടുംബത്തോടൊപ്പം പോയി ഓരോനിമിഷവും മനസ്സ്നിറഞ്ഞു ആസ്വദിക്കാവുന്ന ഒരുമനോഹരചിത്രമാണ് ഹെലന്‍…
മുരളീകൃഷ്‌ണൻ കെ ജെ