തിരുവനന്തപുരം: പതിനെട്ട് മുതലുള്ള തിയ്യതികളിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും; വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും; ശനിയാഴ്ച ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
സർക്കാർ സംവിധാനങ്ങളും, പൊതുസമൂഹവും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം എന്നാണ് നിർദ്ദേശം. ക്യാംപുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കാൻ നിർദ്ദേശമുണ്ട്. പടിഞ്ഞാറ് നിന്ന് നാൽപ്പതു മുതൽ അമ്പത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ, മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്. കടൽക്ഷോഭമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല.
ജൂലായ് ഇരുപത് വരെയുള്ള ദിവസങ്ങളിൽ ചില ജില്ലകളിൽ ഓറഞ്ച് അലർട്ടും, എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നര മാസത്തിലേറെ കാലവർഷം വൈകിയെങ്കിലും, വരും നാളുകളിൽ മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.
റെഡ് അലർട്ട്:
- ജൂലായ് 18, വ്യാഴം: ഇടുക്കി, മലപ്പുറം
- ജൂലായ് 19, വെള്ളി: ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട്
- ജൂലായ് 20, ശനി: ഇടുക്കി, മലപ്പുറം, തൃശൂർ, എറണാകുളം
ഓറഞ്ച് അലർട്ട്:
- ജൂലായ് 17: ഇടുക്കി
- ജൂലായ് 18: കോട്ടയം
- ജൂലായ് 19: എറണാകുളം, പാലക്കാട്
- ജൂലായ് 20: പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട്
യെല്ലോ അലർട്ട്:
- ജൂലായ് 16 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
- ജൂലായ് 17: കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
- ജൂലായ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- ജൂലായ് 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർഗോഡ്
- ജൂലായ് 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർഗോഡ്