ലണ്ടന്‍: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ആദരസൂചകമായി നാണയമിറക്കാന്‍ തീരുമാനമറിയിച്ച് ബ്രിട്ടന്‍. ബ്രിട്ടീഷ് ധനകാര്യമന്ത്രി സാജിദ് ജാവിദാണ് ഇക്കാര്യം അറിയിച്ചത്.
നാണയം നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായും ഗാന്ധിജിയുടെ ചരിത്രം ലോകം ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ വാര്‍ഷിക ജി.ജി 2 ചടങ്ങിലാണ് പാക് വംശജന്‍കൂടിയായ സാജിദ് ജാവിദ് ഇക്കാര്യം അറിയിച്ചത്.
സമ്പത്തുകൊണ്ടോ ഉന്നതസ്ഥാനങ്ങള്‍കൊണ്ടോ മാത്രം ഉണ്ടാവുന്നതല്ല കരുത്ത് എന്ന് ഗാന്ധി നമ്മളെ പഠിപ്പിച്ചു. ജീവിതത്തില്‍ ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ നാം എന്നും ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.