പാലക്കാട്: പാലന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ഡയാലിസിസ് നിര്‍ദേശിച്ചവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ രോഗികള്‍ക്കായി ആയിരത്തിലധികം സൗജന്യ ഡയാലിസിസുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആര്‍ദ്രം ഡയാലിസിസ് പദ്ധതി ഉദ്ഘാടനം പാലന ഓഡിറ്റോറിയത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.
പാലക്കയം ചീനിക്കപ്പാറ സെന്റ് തോമസ് ഇടവക ആര്‍ദ്രപാലനം സൗജന്യ ഡയാലിസിസ് പദ്ധതിയിലേക്ക് ഡയാലിസിസ് മെഷീന്‍ സംഭാവന ചെയ്തു. പ്രവാസിയും കൊല്ലംങ്കോട് സ്വദേശിയുമായ പ്രകാശ് തോട്ടക്കര അറുന്നൂറ് ഡയാലിസിസിനുള്ള തുക സംഭാവന ചെയ്തു. ചടങ്ങില്‍ പാലന ഡയറക്ടര്‍ ഫാ. തോമസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ബിനു പൊന്‍കാട്ടില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോബി പോള്‍ എം.ഡി, ചീനിക്കപ്പാറ സെന്റ് തോമസ് പള്ളിവികാരി ഫാ. ടോണി കോഴിപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.