വ്യാപകമായ പണിമുടക്കിന് ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.
രാജ്യം നിലച്ചുപോകുമെന്ന് പോലും പലരും പ്രവചിക്കുന്നു.
പണിമുടക്കുകൾ ക്രിസ്മസ് വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. 1995 ൽ നടന്ന പണിമുടക്കിൽ രാജ്യം മൂന്നാഴ്ചത്തേക്ക് മരവിച്ചിരുന്നു.
പ്രതിഷേധത്തിന് പേരുകേട്ട രാജ്യമായിരിക്കാം ഫ്രാൻസ്, എന്നാൽ ആസൂത്രിതമായ ഈ വാക്ക് ഔട്ട് ആദ്യമായായാണ്. അത് പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കും. എല്ലാ പൊതുഗതാഗത സംവിധാനങ്ങളെയും ബാധിക്കും. പല ട്രെയിനുകളും ഇപ്പോൾ തന്നെ റദ്ദാക്കി.
ഡിസംബർ ഒമ്പതുവരെ പാരീസിലേക്കും പുറത്തേക്കും നിരവധി ട്രെയിനുകൾ യൂറോസ്റ്റാർ റദ്ദാക്കിയിട്ടുണ്ട്. ഫ്രാൻസിലേക്കും പുറത്തേക്കും ഉള്ള എല്ലാ വിമാനങ്ങളിലും അഞ്ചിലൊന്ന് ഇതിനോടകം റദ്ദാക്കി.
ഈ പ്രതിഷേധത്തിന്റെ കാരണം രാജ്യത്തെ സംസ്ഥാന പെൻഷൻ വ്യവസ്ഥയുടെ വിവാദപരമായ പരിഷ്കരണമാണ്.
42 വ്യത്യസ്ത ഭരണകൂടങ്ങളെ ഒരൊറ്റ ഭരണകൂടത്തിൽ ലയിപ്പിച്ച് സങ്കീർണ്ണമായ ഫ്രഞ്ച് റിട്ടയർമെന്റ് സംവിധാനം ലളിതമാക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആഗ്രഹിക്കുന്നു. ഇത് നിലവിലുള്ള പെൻഷൻ പദ്ധതികളെയെല്ലാം തകിടം മറിക്കും.
ഈ പുതിയ സംവിധാനം വിരമിക്കലിനായി ഒരു ‘പോയിന്റ് സിസ്റ്റം’ അവതരിപ്പിക്കും. ഇത് വിരമിക്കൽ പ്രായത്തെയും വിരമിക്കൽ സമയത്ത് ലഭിക്കുന്ന അലവൻസിനെയും ഭീഷിണിയിലാക്കുമെന്നും പറയുന്നു.
നിലവിൽ, പൊതുമേഖലാ തൊഴിലാളികളുടെ പെൻഷനുകൾ കണക്കാക്കുന്നത് കഴിഞ്ഞ ആറ് മാസത്തെ തൊഴിൽ സമയത്ത് അവർ നേടിയ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.
പുതിയ സംവിധാനം എല്ലാ വർഷവും കണക്കിലെടുക്കും. ഇതിനർത്ഥം നിങ്ങൾക്ക് കുറച്ചുകാലം സ്വയംതൊഴിലാളിയായിരുനെങ്കിലോ അല്ലെങ്കിൽ കുറച്ച് സമയത്തേക്ക് ജോലി ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലോ, നിങ്ങൾക്ക് കുറഞ്ഞ പെൻഷൻ മാത്രമേ ലഭിക്കുകയുള്ളു.
ഫ്രാൻസ് പൂർണമായും സ്തംഭിച്ചിരിക്കുകയാണ്, 6000 പോലീസകാരെയാണ് പാരീസിൽ പ്രക്ഷോഭകരെ തടയാൻ വിന്യസിച്ചിരിക്കുന്നത്