Voice of Truth

പഞ്ചരത്നങ്ങൾ നവരത്നങ്ങളായി മാറുന്നു

തിരുവനന്തപുരത്തെ പഞ്ചരത്നങ്ങളെ ഓർമ്മയില്ലേ?
ഒരമ്മയുടെ വയറ്റിൽ നിന്നും ഒറ്റപ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ.

കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാർത്തയായിരുന്നു ആ പഞ്ചരത്‌നങ്ങളുടെ ജനനം.
അവർ ജനിച്ചപ്പോൾ മുതൽ മാധ്യമങ്ങളിൽ അവർ നിറഞ്ഞു നിന്നു.

ഇവരുടെ ചോറൂണൂം പേരിടലും സ്കൂൾ പഠനവുമെല്ലാം നമ്മുടെ തന്നെ കുടുംബ വിശേഷം പോലെയാണ് നാം കണ്ടത്.

ഒമ്പതാം വയസിൽ പ്രേം കുമാർ ജീവിതത്തിൽ നിന്നും വിടവാങ്ങിയിരുന്നു. ഈ അപ്രതീക്ഷിത വേർപാടിനുശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. മക്കൾക്ക് വേണ്ടി ഒഴിഞ്ഞു വെച്ച ജീവിതമായിരുന്നു രമാദേവി എന്ന മാതാവിന്.

ഇപ്പാഴിതാ പഞ്ചരത്‌നങ്ങളിൽ നാലുപേർ വിവാഹത്തിന് ഒരുങ്ങുകയാണ്.

പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്‌ന’ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഒരേദിനത്തിൽ പുതുജീവിതത്തിലേക്കു കടക്കുന്നത്.

കൂട്ടത്തിലെ ഏക ആൺതരിയായ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിന് കാരണവരുടെ റോളിൽ ഉണ്ടാകും.

ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം.

അഞ്ചു മക്കളെ ദൈവം തന്നെങ്കിലും മക്കളുടെ ഇന്നിപ്പോൾ ആ അമ്മപക്ഷിയുടെ ചിറകിൽ നിന്നും സ്വതന്ത്രമായി ജീവിക്കാനുള്ള കെൽപ്പുണ്ട് ഈ മക്കൾക്ക്.

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്.

ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും……

Leave A Reply

Your email address will not be published.