ശ്രീകണ്ഠപുരം —ഇന്നത്തെ കർഷകരേക്കാൾ എത്രയോ ഭേദം ജയിൽപുള്ളികളാണന്ന് ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ.
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാഷ്ടിയ കിസാൻ മഹാസം ഘിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തലശ്ശേരി അതിരുപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം വരെ പെൻഷൻ നൽകുമ്പോൾ കർഷകന് പതിനായിരം രൂപ പെൻഷൻ ലഭിക്കുക എന്നത് കർഷകന്റെ അവകാശമാണന്ന് അദ്ദേഹം പറഞ്ഞു. അഡ്വാ.ബിനോയി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോസഫ് കാവനാടി ,ഡോ :പി .ലക്ഷ്മണൻ, സ്കറിയ നെല്ലൻ കുഴി, ദേവസ്യ കൊങ്ങോല, ഡി.പി.ജോസ്, ജയിംസ്.പി.സി, ജോർജ് വടകര, കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ഷിനോ പാറയ്ക്കൽ.കെ.സി.വേണുഗോപാലൻ, കെ.വി, ബിജു, രാജു സേവ്യർ.തോമസ് കുര്യൻ, ജോർജ് അർത്തനാക്കുന്നേൽ, സി.സി.മാമു ഹാജി, ഷുക്കൂർ കണാ ജെ. എന്നിവർ പ്രസംഗിച്ചു.