Voice of Truth

ആരാണ് ഇവിടുത്തെ മലയോര കർഷകർ ?

കാർഷിക വിളവുകൾക്ക് വിലയില്ലാതെ പാവം കർഷകനെ പിഴിയുമ്പോൾ ഒരു ദേശം തേങ്ങുകയാണ്.
യഥാർഥത്തിൽ ആരാണ് കർഷകനെന്ന് തിരിച്ചറിയാത്തതിനാലാണ് കൃഷിയും കർഷകരും അവഗണിക്കപ്പെടുന്നതെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുന്നു.

1940 കളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തം ഭൂസ്വത്ത് വിറ്റു കിട്ടിയ തുച്ഛമായ പണവുമായി പ്രിയ പത്നിയെയും പിഞ്ചു മക്കളെയും കൂട്ടി മലബാറിലേക്ക് തീവണ്ടി കയറി വന്നവരാണവർ.

ജീവിക്കാനാണ് ഇവിടെ വന്നത്. തരിശായി കിടന്നിരുന്ന ഇവിടുത്തെ ജന്മിമാരുടെ ഭൂമി വില കൊടുത്ത് വാങ്ങി അതിൽ കാട്ടുമൃഗങ്ങളോടും പ്രതികൂല കാലാസ്ഥകളോടും മഹാമാരികളോടും വ്യാധികളോടും പടവെട്ടി പൊന്നുവിളയിച്ചവരാണവർ.

ചിലരൊക്കെ സ്വപ്നങ്ങൾ ബാക്കിയാക്കി പാതിവഴിയിൽ വീണുപോയിട്ടുണ്ട്‌. ഉറ്റവരും ഉടയവരും കൺമുന്നിൽ പിടഞ്ഞ് മരിച്ചപ്പോൾ മനോബലം മാത്രം കൈമുതലാക്കി അവർ തലമുറകളെ പോറ്റി വളർത്തി. ഈ നാടിന് കാർഷിക സമൃദ്ധി നൽകി. ആ മഹത്തായ പാരമ്പര്യത്തിന്റെ പ്രൗഢിയും നേരവകാശവും പേറുന്ന കാർഷിക തലമുറയാണ് നാം. പക്ഷേ ഇന്ന് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറി വിളയാടുപോൾ കൈയും കെട്ടി നോക്കി നിൽക്കാനേ കർഷകർക്ക് സാധിക്കുന്നുള്ളൂ.

ചോര വിയർപ്പാക്കി തന്റെ ആയുസ്സിനെ പകുതിയിലേറെയും ആ മണ്ണിനു വേണ്ടി അധ്വാനിച്ചു വിളവെടുപ്പിനു വേണ്ടി തയ്യാറാക്കി നിൽക്കുന്ന കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിക്കുമ്പോൾ നെഞ്ചു പിടയുന്ന വേദനയോടെ കർഷകർ അധികാരികളുടെ മുമ്പിലേക്ക് എത്തുമ്പോൾ അവഗണന മാത്രമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.

അധികാരികളെ ഞങ്ങൾക്ക് നീതി വേണം ഞങ്ങളുടെ പൂർവികർ ചോര നീരാക്കി ഉണ്ടാക്കിയ ഈ നാട്ടിൽ ഞങ്ങളുടെ അന്നമായ കാർഷികവിളകൾക്ക് സംരക്ഷിക്കുവാൻ ഞങ്ങൾക്ക് അവകാശം നൽകണം. അവർ പറയുന്നു.

അധികാരികളെ മനുഷ്യ ജീവനെക്കാളും വില നിങ്ങൾ വന്യമൃഗങ്ങൾക്ക് കൽപ്പിക്കുമ്പോൾ ഒരു നിമിഷം സ്മരിക്കുക നിങ്ങൾ ഭക്ഷിക്കുന്ന ആഹാരം ഉണ്ടാക്കുന്നത് വന്യമൃഗങ്ങൾ അല്ല അത് ഈ നാട്ടിലെ കർഷകരാണ്, അവരുടെ ചോരയുടെ അവരുടെ വിയർപ്പിനെ ഫലമാണ് നിങ്ങൾ ഭക്ഷിക്കുന്നത്. എന്നിട്ടും നിങ്ങൾ അവരെ അവഗണിക്കുന്നു അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല, അവരുടെ രോദനത്തിന്ന് നിങ്ങൾ എന്തെ ചെവി കൊടുക്കാത്തത്?

വരും തലമുറയ്ക്ക് ഈ നാട്ടിൽ സുരക്ഷിതമായി ജീവിക്കുവാൻ നിങ്ങൾ വന്യമൃഗങ്ങൾക്ക് നൽകുന്ന പരീരക്ഷയുടെ നൂറിലൊരംശം എങ്കിലും ഈ നാട്ടിലെ പാവപ്പെട്ടവരായ കർഷകർക്ക് നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്, നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം നൽകുന്നത് ഇവിടുത്തെ കർഷകർ ആണ്. അല്ലാതെ ഇവിടെ നിങ്ങൾ സംരക്ഷിക്കുന്ന വന്യമൃഗങ്ങൾ അല്ല ജനങ്ങൾ നൽകുന്ന നികുതിപ്പണം വെച്ചാണ് ശമ്പളം വാങ്ങുന്നത്, കാർഷികവിളകളെ വൻകിട കുത്തക കമ്പനികളുടെ കൂട്ടുപിടിച്ചുകൊണ്ട് നിങ്ങൾ വിലയില്ലാതെ ചവിട്ടു കുട്ടയിൽ വലിച്ചെറിഞ്ഞപ്പോൾ അതിനെ പ്രതിരോധിച്ച് നിന്ന് ഞങ്ങൾക്ക് ഈ മണ്ണിൽ ജീവിക്കണമെങ്കിൽ ജീവിതം സുരക്ഷിതമായി മറുകരയിൽ എത്തിക്കണമെങ്കിൽ നിങ്ങൾ കനിഞ്ഞേ പറ്റൂ… കർഷകരാണ് ഈ നാടിന്റെ നട്ടെല്ല് അവരെ സംരക്ഷിച്ചില്ലെങ്കിൽ ഈ നാട് കുട്ടി ചോറാകും.

കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കും. സ്വസ്ഥമായി ജീവിക്കുവാൻ, അധ്വാനത്തിന് ഫലം നേടുവാൻ, പെറ്റമ്മയെ പോലെ മണ്ണിനെ സ്നേഹിക്കുന്ന ഈ കർഷകരുടെ അവകാശങ്ങക്ക് വില കൽപ്പിക്കാതെ എസി റൂമുകളിൽ നിന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കുമ്പോൾ തകരുന്നത് അനേകം കുടുംബങ്ങളാണ്, ഒരു വലിയ സംസ്കാരമാണ്…. കാത്തു സംരക്ഷിച്ച് ഇടുക ഈ സംസ്കാരത്തെ… കാത്തു സംരക്ഷിക്കുക ഈ ജനതയെ…

ഇതു പാടമല്ല എന്റെ ഹൃദയമാണ്..
നെല്ക്കതിരല്ല കരിയുന്ന മോഹമാണ്..
ഇനിയെന്റെ കരളും പറിച്ചു കൊൾക….
ഇത് പുഴയല്ല കണ്ണീരിൻ ഉറവയാണ്..
വറ്റി വരളുന്നത് ഉയിരിന്റെ യമുനേ ആണ്

Leave A Reply

Your email address will not be published.