- റോഡ് ബ്ലോക്ക് ചെയ്ത്, പെറ്റികേസ് ടാർജറ്റ് തികയ്ക്കാനുള്ള ചെക്കിംഗുകൾ ഒഴിവാക്കണം.
- നിസാരമായ നിയമലംഘനങ്ങൾക്ക് പെറ്റിയടിക്കുന്നതിനു പകരം യഥാർത്ഥ നിയമ ലംഘനങ്ങൾ തിരിച്ചറിയണം.
- റോഡപകടങ്ങൾ കാര്യത്തിൽ പോലീസുകാർ ശ്രദ്ധ ചെലുത്തണം
സമീപകാലങ്ങളിലായി, നിരവധി മാധ്യമ റിപ്പോർട്ടുകൾ പോലീസിന്റെ അനാവശ്യ വാഹന പരിശോധനകളെ വിമർശിക്കുന്നതായി ഉന്നത പോലീസ് അധികാരിയുടെ സർക്കുലറിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്. റോഡ് ബ്ലോക്ക് ചെയ്ത് യാത്രകൾ തടസപ്പെടുത്തി നടത്തുന്ന ഇത്തരം വാഹന പരിശോധനകളിൽ നിസാരമായ നിയമലംഘനങ്ങൾക്ക് പോലും പെറ്റിക്കേസുകൾ ചാർജ്ജ് ചെയ്യുകയാണ്.
സുഗമവും നിയമാനുസൃതവുമായ ഗതാഗത സൗകര്യങ്ങൾ റോഡുകളിൽ ഉറപ്പുവരുത്തുന്നതിലായിരിക്കണം ട്രാഫിക് പോലീസ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു. അമിതവേഗത, ട്രാഫിക് സിഗ്നലുകളോടുള്ള അവഗണന, അശ്രദ്ധമായ ഡ്രൈവിംഗ് മുതലായ നിയമ ലംഘനങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യാനാണ് പോലീസ് ശ്രദ്ധിക്കേണ്ടത്.
പോലീസിന്റെ പ്രധാന ഉത്തരവാദിത്തം പ്രകടമാക്കേണ്ടത് വാഹനാപകടങ്ങൾ കുറയ്ക്കുന്ന കാര്യത്തിലാണ്. അതിനാൽ,റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ ഡിപ്പാർട്ട്മെന്റ് പ്രത്യേകം ശ്രദ്ധ ചെലുത്തണം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യം ഓർമ്മിക്കേണ്ടതാണ്.
പൊള്യൂഷൻ സർട്ടിഫിക്കേറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ് മുതലായവ പരിശോധിക്കുന്നതിനായി സമയം ചെലവഴിക്കുന്നതിനു പകരം, യഥാർത്ഥ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ ശ്രദ്ധ ചെലുത്തണം. അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ്, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണമെന്നും സർക്കുലർ ഓർമ്മിപ്പിക്കുന്നു.
സർക്കുലർ ഈ ലിങ്കിൽ ലഭ്യമാണ്:
https://drive.google.com/file/d/1zRDBnx4qOWdILounuOtbTEPc8h3_Ng79/view?usp=sharing