- ലക്ഷ്യം കോർപ്പറേറ്റ് നികുതി കുറച്ച ഇനത്തിൽ സംഭവിക്കാനിടയുള്ള 1.45 ലക്ഷം കോടിയുടെ നഷ്ടം നികത്തുക.
- ആദ്യഘട്ടത്തിൽ അഞ്ച് കമ്പനികളിലെ ഷെയർ വിറ്റഴിച്ച് 60000 കോടി സമാഹരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ച് ധനസമാഹരണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി വാർത്തകൾ. ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക്കൽ കോർപ്പറേഷൻ, തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപ്പറേഷൻ, കോൺകോർ തുടങ്ങിയ കമ്പനികളുടെ ഷെയറുകളാവും തുടക്കത്തിൽ വിറ്റഴിക്കുക.
ആദ്യത്തെ നാലു കമ്പനികളുടെ മുഴുവൻ ഓഹരികളും വിറ്റഴിക്കാനാണ് നീക്കം. കോണ്‍കോറില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം 55 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറക്കുവാൻ സാധ്യത. അടുത്ത രണ്ടു ആഴ്ച്ചകള്‍ക്കുള്ളില്‍ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചേക്കും. നീതി ആയോഗിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ നീക്കം.
ബി.പി.സി.എല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കോണ്‍കോര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ മാത്രം 65,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിലൂടെ ഈ വര്‍ഷം മാത്രം സര്‍ക്കാര്‍ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റ് നികുതി കുറച്ച ഇനത്തില്‍ ഉണ്ടാകാനിടയുള്ള 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുക കൂടെയാണ് ലക്ഷ്യം.