നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നവംബര്‍ 20 ബുധനാഴ്ച മുതൽ പകൽ സമയത്ത് വിമാനസര്‍വ്വീസുകൾ ഉണ്ടാവില്ല. വിമാനത്താവളത്തിന്‍റെ റൺവേ നവീകരണജോലികള്‍ തുടങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സമയക്രമീകരണം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറു മണി വരെയുള്ള വിമാനസര്‍വ്വീസുകൾ പുനഃക്രമീകരിക്കുന്നു. ആഭ്യന്തര സര്‍വ്വീസുകൾ ഒട്ടേറെ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
റൺവേ പ്രതലം പരുക്കനായി നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. റൺവേയ്ക്ക് പുറമെ ടാക്സി ലിങ്കുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെയും റൺവേയിൽ അറ്റകുറ്റപ്പണികള്‍ നടത്തും. മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് നവീകരിക്കുന്നത്. ലാൻഡിങിലും ടേക്ക് ഓഫിലും വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ജോലിയുടെ ലക്ഷ്യം. അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ ജോലികള്‍ നീളും. 150 കോടി രൂപയോളമാണ് ഇതിനായി സിയാൽ ചെലവഴിക്കുന്നത്.
അഹമ്മദാബാദ്, ന്യൂഡൽഹി, ചെന്നൈ, മൈസൂര്‍ തുടങ്ങിയ നഗരങ്ങളിലേയ്ക്കുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. രാജ്യാന്തര സർവീസുകളിൽ മാലിദ്വീപിലേയ്ക്കുള്ള സ്പൈസ് ജെറ്റ് വിമാനം മറ്റൊന്നും റദ്ദാക്കപ്പെടുകയില്ല.
പ്രതിദിനം 30000 യാത്രക്കാര്‍ക്കായി 240 സര്‍വ്വീസുകളാണ് ഓരോ ദിവസവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. വിമാനയാത്രാസമയത്തിൽ വരുന്ന മാറ്റത്തിനനുസരിച്ച് ചെക്ക് ഇൻ സമയവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നവീകരണ ജോലികള്‍ നടക്കുന്ന കാലത്ത് ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുൻപും രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുൻപും ചെക്ക് ഇൻ ചെയ്യാനാകും.